ഗൂഗിൾ പിക്സൽ 4 എ ഇന്ത്യയിലേക്ക്; വില 32,999 രൂപ
ഗൂഗിള്‍ പിക്സല്‍ 4 എ ഒക്ടോബർ 16 മുതൽ ഇന്ത്യൻ വിപണിയിൽ. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമാണ് കമ്പനി ഇപ്പോൾ നടത്തിയിരിക്കുന്നത്

ഗൂഗിള്‍ പിക്സല്‍ 4 എ ഒക്ടോബർ 16 മുതൽ ഇന്ത്യൻ വിപണിയിൽ. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമാണ് കമ്പനി ഇപ്പോൾ നടത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഗൂഗിള്‍ പിക്സല്‍ 4 ന്‍റെ കുറഞ്ഞ പതിപ്പാണ് ഗൂഗിള്‍ പിക്സല്‍ 4 എ. കഴിഞ്ഞ ഓഗസ്റ്റിലാണ് ഗൂഗിൾ പിക്സൽ 4 എയെ മാർക്കറ്റിലെത്തിക്കുന്നത്. ഒക്ടോബർ ആദ്യത്തോടെ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുമെന്നും ലോഞ്ച് സമയത്ത് അറിയിച്ചിരുന്നു.
എന്നാൽ ഇന്ത്യൻ വിപണിയിൽ ഇറങ്ങുമ്പോൾ ഉണ്ടാകുന്ന വില സംബന്ധിച്ച വിവരങ്ങളൊന്നും അന്ന് പുറത്തു വിട്ടിരുന്നില്ല. യു.എസിൽ ലോഞ്ച് ചെയ്തപ്പോൾ ഏകദേശം 349 ഡോളർ ആയിരുന്നു ഫോണിന്റെ വിപണി വില. ഒക്ടോബർ 16ന് ഇന്ത്യൻ മാർക്കറ്റിൽ പിക്സൽ 4 എ എത്തുമ്പോൾ 29,999 രൂപ ആണ് ആദ്യഘട്ടത്തിലെ ഓഫർ എന്ന നിലയിൽ വില നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യൻ മാർക്കറ്റിലെ ഔദ്യോഗിക വില 31,999 രൂപ ആയിരിക്കുമെന്നും കമ്പനി അറിയിച്ചി lട്ടുണ്ട്.
ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ് വഴി ആയിരിക്കും ആദ്യഘട്ട വിൽപന. പഞ്ച് ഹോള്‍ ഡിസ് പ്ലേയോടെയെത്തുന്ന ഫോണ്‍ പുത്തന്‍ ക്യാമറ അനുഭവം ആയിരിക്കും നല്‍കുകയെന്നാണ് നിര്‍മ്മാതാക്കളായ ഗൂഗിളിന്‍റെ അവകാശവാദം. മുന്നിൽ 8 എം.പി സെൽഫി ക്യാമറയും പിന്നിൽ 12 എം.പിയുടെ ബാക്ക് ക്യാമറയുമാണ് നൽകിയിരിക്കുന്നത്. ടൈറ്റന്‍ എം സെക്യൂരിറ്റി മൊഡ്യൂള്‍, 3.5 എം.എം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയും ഫോണിന്റെ സവിശേഷതകളാണ് . ഒഎൽഇഡി പാനൽ ഉപയോഗിക്കുന്ന 5.8 ഇഞ്ച് ഫുൾ എച്ച്ഡി 2340 x 1080 പിക്‌സൽ റെസല്യൂഷൻ ഡിസ്‌പ്ലേയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടതെ ഡിസ്പ്ലേ എച്ച്ഡിആർ + സർട്ടിഫൈഡ് ആണ്. അതുകൊണ്ട് തന്നെ ഫോണിലെ വീഡിയോ ദൃശ്യങ്ങൾക്ക് വ്യക്തത കൂടുതലായിരിക്കും. ശബ്ദത്തിന് വ്യക്തത കൂട്ടാൻ ആയി സ്റ്റീരിയോ സ്പീക്കർ ആണ് പിക്സൽ 4എ യിൽ ഉപയോഗിച്ചിരിക്കുന്നത്.
6 ജിബി + 128 ജിബി(31,999 രൂപ) വേരിയന്റിന്റെ വിലയാണ് നിലവിൽ കമ്പനി പുറത്തു വീട്ടിരിക്കുന്നത്.
മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ വിഭാഗത്തിലേക്ക് വരുമ്പോൾ, വൺപ്ലസ് നോർഡ്, ഐഫോൺ എസ്.ഇ 2020 എന്നിവയുടെ സെഗ്മന്റിൽ പരിഗണിക്കാവുന്ന വേരിയൻറ് കൂടിയാണ് പിക്സൽ 4 എ.
8.2എം.എം വീതി വരുന്ന പിക്സൽ 4 എയുടെ ഭാരം143 ഗ്രാം മാത്രമാണ്. പോളികാർബണെറ്റ് മെറ്റീരിയൽ ഉപയോഗിച്ചത് കൊണ്ടാണ് ഫോണിന് ഇത്രയും ഭാരക്കുറവ് അനുഭവപ്പെടുന്നത്. ഫോൺ ഡിസ്‌പ്ലെയിൽ തന്നെയാണ് ഫിംഗർ പ്രിന്റ് സെൻസർ ഫിക്സ് ചെയ്തിരിക്കുന്നതും ഫോണിന്റെ സവിശേഷതയാണ്.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730G പ്രോസസർ, അഡ്രീനോ 618GPU ഗ്രാഫിക്സ് കാർഡ്, സോണി ഐ എം എക്സ് 363 സെൻസർ ഉപയോഗിച്ചുള്ള ബാക്ക് ക്യാമറ, 84 ഡിഗ്രീ ഫീൽഡ് ഓഫ് വ്യൂ ഉള്ള 8 എം.പി ഫ്രണ്ട് ക്യാമറ, 18 വാട്ട് ഫാസ്റ്റ് ചാർജ്ജിങ്ങോട് കൂടിയുള്ള 3140 എം.എ.എച്ച് ബാറ്ററി തുടങ്ങിയ പ്രത്യേകതയാണ് പ്രധാനമായും പിക്സൽ 4 എക്ക് ഉള്ളത്
Adjust Story Font
16

