നിങ്ങളുടെ കമ്പ്യൂട്ടറുകളെ ഇനി ഗൂഗിള്‍ സംരക്ഷിക്കും; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഇത് മറികടക്കാന്‍ ഉപയോക്താവിന് കഴിയുമെങ്കിലും അത് ചെയ്യാതിരിക്കലാണ് ഡിവൈസിന്റെ സുരക്ഷക്ക് നല്ലത്.

MediaOne Logo

Web Desk

  • Updated:

    2021-06-04 10:04:49.0

Published:

4 Jun 2021 10:04 AM GMT

നിങ്ങളുടെ കമ്പ്യൂട്ടറുകളെ ഇനി ഗൂഗിള്‍ സംരക്ഷിക്കും; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
X

കമ്പ്യൂട്ടറുകള്‍ക്കും മൊബൈലുകള്‍ക്കും ദോഷകരമായ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ നിന്ന് ഉപയോക്താക്കളെ രക്ഷിക്കാന്‍ പുതിയ സവിശേഷതകളുമായി ഗൂഗിള്‍. ഹാനികരമായ ഡൗണ്‍ലോഡുകളും എക്‌സറ്റന്‍ഷനുകളും കണ്ടെത്തുന്നത് എളുപ്പമാക്കുന്ന പുതിയ ഫീച്ചറുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗുഗിള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച മെച്ചപ്പെടുത്തിയ സുരക്ഷിത ബ്രൗസിങ്ങിന്റെ ഭാഗമാണ് പുതിയ സവിശേഷതകള്‍.

അപകടകരമായ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ കൂടുതല്‍ സ്‌കാനിങ്ങിനായി ഗൂഗിളിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ ക്രോം ഉപയോക്താവിനോട് ആവശ്യപ്പെടും. കൂടുതല്‍ വിശകലനത്തിനായി ഫയല്‍ ഗൂഗിള്‍ സുരക്ഷിത ബ്രൗസിങ്ങിലേക്ക് അപ്‌ലോഡ് ചെയ്യും. ഫയല്‍ സുരക്ഷിതമല്ലെങ്കില്‍ ക്രോം ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കും. ഇത് മറികടക്കാന്‍ ഉപയോക്താവിന് കഴിയുമെങ്കിലും അത് ചെയ്യാതിരിക്കലാണ് ഡിവൈസിന്റെ സുരക്ഷക്ക് നല്ലത്.

മെച്ചപ്പെടുത്തിയ സുരക്ഷിത ബ്രൗസിങ് ഉപയോഗിക്കുന്നവരെ മറ്റുള്ള ഉപയോക്താക്കളെക്കാള്‍ 35% കുറവ് മാത്രമേ ഫിഷ് ചെയ്യൂ എന്നാണ് ഗൂഗിള്‍ പറയുന്നത്. setting>privacy and security>security എന്നിങ്ങനെ പി.സിയില്‍ നിന്നും setting>privacy and security>Safe Browsing എന്നിങ്ങനെ ആന്‍ഡ്രോയിഡില്‍ നിന്നും സുരക്ഷിതമായ ബ്രൗസിങ് ആക്ടിവേറ്റ് ചെയ്യാം.

TAGS :
Next Story