Quantcast

ബംഗാളില്‍ കോണ്‍ഗ്രസിനല്ല; മമതക്ക് പിന്തുണ പ്രഖ്യാപിച്ച് തേജസ്വി യാദവ്

ബിഹാറിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിനെ അവഗണിച്ചുകൊണ്ട് ആര്‍.ജെ.ഡി മമതക്ക് പിന്തുണ പ്രഖ്യാപിച്ചത്

MediaOne Logo

  • Published:

    1 March 2021 6:05 PM IST

ബംഗാളില്‍ കോണ്‍ഗ്രസിനല്ല; മമതക്ക് പിന്തുണ പ്രഖ്യാപിച്ച് തേജസ്വി യാദവ്
X

പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ് പിന്തുണ പ്രഖ്യാപിച്ചു.

ബംഗാളില്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടയുകയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് തേജസ്വി യാദവ് പറഞ്ഞു. മമതയ്ക്കുള്ള പൂര്‍ണ്ണ പിന്തുണ ലാലു പ്രസാദ് യാദവിന്റെ തീരുമാനമാണ്. ബംഗാളിലെ ബിഹാറി സമൂഹത്തോട് മമതയ്ക്ക് പിന്തുണ നല്‍കാന്‍ തേജസ്വി ആഹ്വാനം ചെയ്തു. തേജസ്വി യാദവിന്റെ പിന്തുണയില്‍ സന്തോഷം പ്രകടിപ്പിച്ച മമത തങ്ങള്‍ ഇരുവരും ബി.ജെ.പിക്കെതിരെ പൊരുതുകയാണെന്ന് പറഞ്ഞു.

ബിഹാറിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിനെ അവഗണിച്ചുകൊണ്ട് ആര്‍.ജെ.ഡി മമതക്ക് പിന്തുണ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും സഖ്യമായിട്ടാണ് ഇത്തവണ ബംഗാളില്‍ മത്സരിക്കുന്നത്.

TAGS :

Next Story