ഡി.എം.കെ ഹിന്ദുവിരുദ്ധ പാര്‍ട്ടി, തറപറ്റിക്കണമെന്ന് തേജസ്വി സൂര്യ
''തമിഴും തമിഴ്നാടും നിലനിൽക്കണമെങ്കിൽ ഹിന്ദുത്വം വിജയിക്കേണ്ടതുണ്ട്''

തമിഴ്നാടിലെ ഡി.എം.കെ (ദ്രാവിഡ മുന്നേറ്റ കഴകം) ഹിന്ദു വിരുദ്ധ പാർട്ടിയാണെന്ന് യുവ മോർച്ച നേതാവ് തേജസ്വി സൂര്യ. ഹിന്ദു വിരുദ്ധമായ ഡി.എം.കെയെ തമിഴ്നാടിൽ പരാജയപ്പെടുത്തണമെന്നും തേജസ്വി പറഞ്ഞു. സേലത്ത് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തേജ്വസി.
എല്ലാ തമിഴരും അഭിമാന ഹിന്ദുക്കളാണ്. പുണ്യഭൂമിയായ തമിഴ്നാടിലാണ് ഏറ്റവുമധികം ക്ഷേത്രങ്ങളുള്ളത്. തമിഴ്നാടിന്റെ ഓരോ മണ്ണും പരിശുദ്ധമാണ്. എന്നാൽ ഡി.എം.കെ തികഞ്ഞ ഹിന്ദുവിരുദ്ധമാണ്. അവരെ തറപറ്റിക്കണം.
ഏല്ലാ പ്രാദേശിക ഭാഷകളെയും ബി.ജെ.പി പ്രോത്സാഹിപ്പിക്കുന്നു. തമിഴ് നിലനിൽക്കണമെങ്കിൽ ഹിന്ദുത്വം വിജയിക്കേണ്ടതുണ്ട്. കന്നട നിലനിൽക്കണമെങ്കിൽ ഹിന്ദുത്വം വിജയിക്കണം. തമിഴിന്റെയും തമിഴ്നാടിന്റെയും ആത്മാവ് പ്രതിനിധാനം ചെയ്യുന്ന ഏക പാർട്ടിയാണ് ബി.ജെ.പിയെന്നും തേജസ്വി പറഞ്ഞു.
Addressed Tamil Nadu's energetic youth in Salem at @BJYMinTN conference in Raksha Mantri Sri @rajnathsingh's presence
— Tejasvi Surya (@Tejasvi_Surya) February 21, 2021
TN believes in PM Sri @narendramodi's devpt vision. They'll bless BJP-AIADMK with majority in TN
திமுக-வுக்கு குடும்பமே கட்சி பாஜக -வுக்கு கட்சி தான் குடும்பம் pic.twitter.com/parTQ3misj
ഡി.എം.കെക്ക് അവരുടെ കുടുംബമാണ് പാർട്ടി. എന്നാൽ ബി.ജെ.പിക്ക് പാർട്ടിയാണ് കുടുംബം. അധികാരത്തിലിരിക്കുമ്പോൾ ഹിന്ദു വിശ്വാസത്തെയും ആചാരങ്ങളെയും തകർക്കാൻ ശ്രമിക്കുന്ന ഡി.എം.കെ, അധികാരത്തിന് പുറത്തായാൽ ഹിന്ദു വോട്ടിനായി നടക്കുമെന്നും ഇനിയും അതിന് അനുവദിക്കരുതെന്നും തേജസ്വി പറഞ്ഞു.
Adjust Story Font
16

