Quantcast

ഇറ്റാലിയന്‍ ഓപ്പണ്‍; ജോക്കോവിച്ചിനെ തകര്‍ത്ത് നദാലിന് കിരീടം  

എന്നാല് മൂന്നാം സെറ്റില്‍ നദാലിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ ജ്യോകോ തകര്‍ന്നടിഞ്ഞു, 6- 1ന് സെറ്റും കിരീടവും നദാലിന്.

MediaOne Logo

Web Desk

  • Published:

    20 May 2019 4:27 AM GMT

ഇറ്റാലിയന്‍ ഓപ്പണ്‍; ജോക്കോവിച്ചിനെ തകര്‍ത്ത് നദാലിന് കിരീടം  
X

റാഫേല്‍ നദാല്‍ ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് ചാംപ്യന്‍. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജ്യോകോവിച്ചിനെയാണ് തോല്‍പ്പിച്ചത്. വനിതകളില്‍ കരോലിന്‍ പ്ലിസ്കോവയും കിരീടം ചൂടി. ലോക ഒന്ന്, രണ്ട്, നമ്പര്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മത്സരത്തിന്റെ ആവേശവും വര്‍ധിച്ചു.

എന്നാല്‍ കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന് മുന്നില്‍ പൊരുതാനാകാതെ ആദ്യ സെറ്റില്‍ ജ്യോകോവിച്ച് വീണു. 6-0 ത്തിന് സെറ്റ് നദാലിന് സ്വന്തം. രണ്ടാം സെറ്റില്‍ ജ്യോകോവിച്ച് തിരിച്ചുവന്ന് 6-4 ന് സെറ്റ് പിടിച്ചെടുത്തു. എന്നാല് മൂന്നാം സെറ്റില്‍ നദാലിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ ജ്യോകോ തകര്‍ന്നടിഞ്ഞു, 6- 1ന് സെറ്റും കിരീടവും നദാലിന്.

വനിതകളില്‍ ബ്രിട്ടന്റെ ജൊഹാനാസ് കോന്റയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് മുന്‍ ലോക ഒന്നാം നമ്പര്‍ ചെക് റിപ്പബ്ലിക്കിന്റെ കരോലിന്‍ പ്ലിസ്കോവ കിരീടം ചൂടി. സ്കോര്‍ 6-3, 6-4

TAGS :

Next Story