Quantcast

നദാലിന് പന്ത്രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം

രണ്ട് ഗ്രാന്‍സ്ലാമും കൂടി നേടിയാല്‍ നദാലിന് 20 കിരീടം നേടിയ റോജര്‍ ഫെഡററുടെ റെക്കോര്‍ഡിനൊപ്പമെത്താം

MediaOne Logo

Web Desk

  • Published:

    9 Jun 2019 10:37 PM IST

നദാലിന് പന്ത്രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം
X

2018ലെ ഫൈനല്‍ പോലെ തന്നെ ഡൊമനിക് തീമിനെ മുട്ടുകുത്തിച്ച് ഫ്രഞ്ച് ഓപ്പണ്‍ കിരീടം റാഫേല്‍ നദാല്‍ നിലനിര്‍ത്തി. നദാലിന്റെ പന്ത്രണ്ടാം ഫ്രഞ്ച് കിരീടവും പതിനെട്ടാം ഗ്രാന്‍സ്ലാമുമാണിത്. കടുത്ത പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് (6-3, 5-7, 6-1, 6-1) നദാലിന്‍റെ വിജയം.

രണ്ട് ഗ്രാന്‍സ്ലാമും കൂടി നേടിയാല്‍ നദാലിന് 20 കിരീടം നേടിയ റോജര്‍ ഫെഡററുടെ റെക്കോര്‍ഡിനൊപ്പമെത്താം. സെമിയില്‍ ഫെഡററെ കീഴടക്കിയാണ് നദാല്‍ ഫൈനലില്‍ കടന്നത്.

ആദ്യ ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ആസ്ട്രിയന്‍ താരം തീമിന് ഇത്തവണയും രക്ഷയില്ലായിരുന്നു. കഴിഞ്ഞവര്‍ഷം തീമിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് നദാല്‍ കിരീടം നേടിയത്. 2017ല്‍ സെമിയിലും തീം നദാലിന് മുന്നില്‍ വീണിരുന്നു.

TAGS :

Next Story