Quantcast

യു.എസ് ഓപ്പണ്‍: ഫെഡററെ ആദ്യ സെറ്റില്‍ തോല്‍പ്പിച്ച് ഇന്ത്യന്‍ താരം

എന്നാല്‍ രണ്ടാം സെറ്റില്‍ തിരിച്ചുവന്ന ഫെഡറര്‍ പിന്നീടങ്ങോട്ട് പിഴവുകളില്ലാത്ത പോരാട്ടം നടത്തി.

MediaOne Logo

Web Desk 1

  • Published:

    27 Aug 2019 12:32 PM IST

യു.എസ് ഓപ്പണ്‍: ഫെഡററെ ആദ്യ സെറ്റില്‍ തോല്‍പ്പിച്ച് ഇന്ത്യന്‍ താരം
X

ഇന്ത്യന്‍ ടെന്നീസില്‍ പുതുതാരപ്പിറവി. ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററെ ഞെട്ടിച്ച് ഗ്ലാന്റ്സ്ലാം കരിയറില്‍ സ്വപ്നതുല്യമായ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം സുമിത് നഗല്‍. യു.എസ് ഓപ്പണ്‍ ടെന്നീസില്‍ പുരുഷ വിഭാഗം സിംഗിള്‍സിലാണ് ഫെഡ‍ററെ ഞെട്ടിച്ച പ്രകടനം സുമിത് കാഴ്ചവെച്ചത്.

ആദ്യ സെറ്റില്‍ മൂന്നാം സീഡ് താരമായ ഫെഡററെ 190 ാം റാങ്കുകാരനായ സുമിത് അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചു. 4-6 എന്ന പോയിന്റിനാണ് സുമിത് ഫെഡറര്‍ക്കെതിരെ ആദ്യ സെറ്റ് സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ തിരിച്ചുവന്ന ഫെഡറര്‍ പിന്നീടങ്ങോട്ട് പിഴവുകളില്ലാത്ത പോരാട്ടം നടത്തി. ഒടുവില്‍ നാലാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഫെഡറര്‍ കളി സ്വന്തമാക്കി. സ്കോര്‍: 4-6, 6-1, 6-2, 6-4.

ആദ്യ സെറ്റില്‍ തൊട്ടതെല്ലാം പിഴച്ചതോടെയാണ് ഫെഡറര്‍, സുമതിന് മുന്നലില്‍ കീഴടങ്ങിയത്. കളിക്കൊടുവില്‍, ഗ്ലാന്റ്സ്ലാമുകളുടെ രാജകുമാരനായ ഫെഡററെ ഒരു സെറ്റില്‍ തോല്‍പ്പിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സുമിതിന് സ്വന്തമായി.

വാശിയേറിയ പോരാട്ടമാണ് നടന്നതെന്ന് മത്സരശേഷം ഫെഡറര്‍ പറഞ്ഞു.

TAGS :

Next Story