Quantcast

പരിക്ക് ഒഴിഞ്ഞു; സാനിയ വീണ്ടും കോര്‍ട്ടിലേക്ക്

ജനുവരിയില്‍ ആസ്ട്രേലിയന്‍ ഓപ്പണിനിടെ കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് സാനിയ ടൂര്‍ണമെന്റില്‍ നിന്ന് പാതിവഴിയില്‍ പുറത്തുപോകുകയായിരുന്നു. 

MediaOne Logo

Web Desk

  • Published:

    18 Feb 2020 5:03 AM GMT

പരിക്ക് ഒഴിഞ്ഞു; സാനിയ വീണ്ടും കോര്‍ട്ടിലേക്ക്
X

പരിക്ക് മാറിയ സാനിയ മിര്‍സ കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു. നാളെ ആരംഭിക്കുന്ന ദുബൈ ഓപ്പണ്‍ ടെന്നീസില്‍ സാനിയ പങ്കെടുക്കും. വനിതാ വിഭാഗം ഡബിള്‍സിലാണ് സാനിയ മത്സരിക്കാന്‍ ഇറങ്ങുന്നത്. ഫ്രഞ്ച് താരം കരോളിന്‍ ഗാര്‍ഷ്യയാണ് സാനിയയുടെ പങ്കാളി. ജനുവരിയില്‍ ആസ്ട്രേലിയന്‍ ഓപ്പണിനിടെ കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് സാനിയ ടൂര്‍ണമെന്റില്‍ നിന്ന് പാതിവഴിയില്‍ പുറത്തുപോകുകയായിരുന്നു.

ദുബൈ ഓപ്പണിലെ ആദ്യ മത്സരത്തില്‍ റഷ്യയുടെ അല്ല കുഡ്രിയാവറ്റ്സേവ - സ്ലൊവേനിയയുടെ കാറ്ററീന സ്രെബോനിക് കൂട്ടുകെട്ടിനെയാണ് സാനിയ സഖ്യം നേരിടുക. ''പരിക്ക് കാരണം ഒരു ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റില്‍ നിന്ന് പാതിവഴിയില്‍ പുറത്തുക പോകുക എന്നത് വേദനയുണ്ടാക്കിയ അനുഭവമായിരുന്നു. അതും നീണ്ട കാലത്തെ ഇടവേളക്ക് ശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിനിടെ. പക്ഷേ ഇന്ന് എനിക്ക് നന്ദി പറയാനുള്ളത് എന്റെ ഫിസിയോ ഡോ. ഫൈസല്‍ ഹയാത് ഖാനോടാണ്. ദുബൈ ഓപ്പണിന് വേണ്ടി എന്നെ തയ്യാറാക്കിയതിന്. പരിശീലനം നേരത്തെ തന്നെ തുടങ്ങിയിരുന്നു. ദുബൈ ഓപ്പണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ എന്റെ ലക്ഷ്യം.'' - സാനിയ പറഞ്ഞു.

TAGS :

Next Story