Quantcast

ദിശ രവിക്ക് ദിവസത്തിൽ 30 മിനിട്ട് അഭിഭാഷകനെ കാണാമെന്ന് കോടതി

ദിശ രവിയെ അറസ്റ്റ് ചെയ്തതിൽ ഡൽഹി പൊലീസിന് വനിത കമ്മീഷൻ നോട്ടീസയച്ചു.

MediaOne Logo

  • Published:

    16 Feb 2021 5:22 PM IST

ദിശ രവിക്ക് ദിവസത്തിൽ 30 മിനിട്ട് അഭിഭാഷകനെ കാണാമെന്ന് കോടതി
X

ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ ദിശ രവിക്ക് ദിവസത്തിൽ 30 മിനിട്ട് അഭിഭാഷകനെ കാണാമെന്ന് കോടതി. ബന്ധുക്കളെ 15 മിനുട്ടു കാണാനും ഡൽഹി പാട്യാല ഹൗസ് കോടതി അനുമതി നൽകി. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രം നല്‍കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇതിനെ ശക്തമായി ഡല്‍ഹി പൊലീസ് എതിര്‍ത്തെങ്കിലും ആ എതിര്‍പ്പിനെ മറികടന്നാണ് കോടതി ദിശയ്ക്ക് ഈ സൌകര്യങ്ങള്‍ ഇപ്പോള്‍ നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ദിശയെ സംബന്ധിച്ച് തുടര്‍ നീക്കങ്ങള്‍ക്ക് വളരെ അധികം സഹായകമാകുന്ന ഉത്തരവ് തന്നെയാണ് പാട്യാല ഹൌസ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.

അതിനിടെ ദിശ രവിയെ അറസ്റ്റ് ചെയ്തതിൽ ഡൽഹി പൊലീസിന് വനിത കമ്മീഷൻ നോട്ടീസയച്ചു. പൊലീസിന് രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ദിശയുടെ അറസ്റ്റ് നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കാതെയാണെന്നാണ് വനിതാ കമ്മീഷന്റെ വിലയിരുത്തല്‍. കമ്മീഷന്‍ ഡിസിപിക്ക് കത്തയച്ചിട്ടുണ്ട്. എഫ്ഐആറിന്റെ പകര്‍പ്പ് ലോക്കല്‍ കോടതിയില്‍ ഹാജരാക്കാതിരുന്നത് എന്തുകൊണ്ടാണ്, ദിശയ്ക്ക് അഭിഭാഷകനെ ഹാജരാക്കാന്‍ സാധിക്കാതിരുന്ന സാഹചര്യം എന്താണ് എന്നിവ വ്യക്തമാക്കിക്കൊണ്ട് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ഇപ്പോ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story