ചിരിച്ചുകൊണ്ട് വീഡിയോ എടുത്തു, തൊട്ടുപിന്നാലെ നദിയില്‍ ചാടി യുവതി ജീവനൊടുക്കി; ഭര്‍ത്താവിനെതിരെ കേസ്
മരിക്കുന്നതിന് തൊട്ടുമുന്‍പ് ആയിഷ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്

അഹമ്മദാബാദില്‍ 23 കാരി നദിയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. ആയിഷ എന്ന യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് ആരിഫ് ഖാനെതിരെ കേസെടുത്തത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ആയിഷ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
വ്യാഴാഴ്ച രാവിലെയാണ് ആയിഷ സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് നദിയുടെ സമീപത്തു നിന്ന് ആയിഷ മൊബൈലില്‍ പകർത്തിയ വീഡിയോ ഭര്‍ത്താവിന് അയക്കുകയും ചെയ്തു. സ്വയം പരിചയപ്പെടുത്തിയാണ് ആയിഷ വിഡിയോയിൽ സംസാരിച്ച് തുടങ്ങുന്നത്. നന്നായി ചിരിച്ചുകൊണ്ടാണ് ആയിഷയുടെ സംസാരം. ആയിഷയുടെ മൃതദേഹം നദീതീരത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്.
2018ലായിരുന്നു രാജസ്ഥാന്‍ ജലൂര്‍ സ്വദേശിയായ ആരിഫ് ഖാനും ആയിഷയും തമ്മിലുള്ള വിവാഹം. അന്നുമുതല്‍ ആരിഫിന്‍റെ കുടുംബം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്ന് ആയിഷയുടെ പിതാവ് ലിയാഖത്ത് അലി പറയുന്നു. പണം കൊടുക്കുന്തോറും കൂടുതല്‍ പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ആയിഷയെ സ്വന്തം വീട്ടില്‍ കൊണ്ടുവിടുകയും ചെയ്തിരുന്നു. പിന്നീട് ഫോണ്‍ വിളി പോലുമുണ്ടായില്ലെന്നും ഇത് ആയിഷയെ വളരെയധികം വിഷമിപ്പിച്ചുവെന്നും ലിയാഖത്ത അലി ഇന്ത്യ ടുഡേയോട് പറഞ്ഞു.
ആയിഷയുടെ വാക്കുകള്‍
ഞാന്‍ ഈ ചെയ്യാന്‍ പോകുന്നത് എന്‍റെ തീരുമാനമാണ്. ഇതിനുപിന്നില്‍ ആരുടെയും സമ്മർദ്ദമില്ല. ദൈവം എനിക്ക് വളരെ കുറച്ച് ആയുസ് മാത്രമാണ് നൽകിയിട്ടുള്ളത്. ആരിഫിന് വേണ്ടത് സ്വാതന്ത്ര്യമായിരുന്നു. ഞാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യം നല്‍കുന്നു. ദൈവത്തെ കാണാന്‍ പോകുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. എന്‍റെ തെറ്റ് എന്തായിരുന്നുവെന്ന് ഞാന്‍ ദൈവത്തോട് ചോദിക്കും. ഇപ്പോള്‍ ഞാനൊരു കാര്യം പഠിച്ചു. നിങ്ങള്‍ക്ക് സ്‌നേഹിക്കണമെന്നുണ്ടെങ്കില്‍ അത് രണ്ടുപേരുടെയും കൂടെ സ്‌നേഹമാകണം. ഒരാള്‍ മാത്രം സ്‌നേഹിച്ചാല്‍ ഒന്നും നേടാനാകില്ല. ഞാന്‍ ഈ കാറ്റിനെ പോലെയാണ്. എനിക്ക് ഒഴുകി നടക്കണം. ഇന്ന് ഞാന്‍ ഏറെ സന്തോഷത്തിലാണ്. നിങ്ങളെല്ലാം എന്നെ പ്രാര്‍ഥനയില്‍ ഓര്‍ക്കണം. സ്വര്‍ഗത്തിലേക്കാണോ അതോ നരകത്തിലേക്കോ ഞാന്‍ പോവുകയെന്ന് എനിക്കറിയില്ല…
23 year old Ayesha releases this Video before Jumping in the #SabarmatiRiver #Ahmedabad! Just listen to this poignant misery of ill treatment at the hands of the In-Laws and a Ruthless Husband! Are We even Humans? When millions of Women are treated in such Tragic Fashion! pic.twitter.com/sPQf9za7Pp
— zafar sareshwala (@zafarsareshwala) February 28, 2021
Adjust Story Font
16

