സി.എ.എ വിരുദ്ധ സമരം; കേസുകള്‍ പിന്‍വലിക്കുമെന്ന് തമിഴ്നാട്
പൊതുജനങ്ങളുടെ നന്മയെക്കരുതിയാണ് കേസുകള്‍ റദ്ദ് ചെയ്യുന്നത്

തമിഴ്നാട്ടില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച കേസുകളും സി.എ.എ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകളും പിന്‍വലിക്കുന്നുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. പോലീസിനെ അക്രമിച്ച കേസുകള്‍ ഒഴികെ ബാക്കിയെല്ലാം പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
എടപ്പാടി പളനിസ്വാമിപൊതുജനങ്ങളുടെ നന്മയെക്കരുതിയാണ് കേസുകള്‍ റദ്ദ് ചെയ്യുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി കൂടംകുളം ആണവനിലയത്തില്‍ പ്രതിഷേധം നടത്തിയവരുടെ കേസുകളും പിന്‍വലിക്കുന്നതും ആലോചനയിലുണ്ടെന്നും വ്യക്തമാക്കി. തെങ്കാശിയില്‍ തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.
പാര്‍ലമെന്റില്‍ സി.എ.എയെ അനുകൂലിച്ച് വോട്ട് ചെയ്ത പാര്‍ട്ടിയാണ് എന്‍.ഡി.എ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെ. തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിനെ പിന്തുണച്ച 46 സാംസ്കാരിക, മത, രാഷ്ട്രീയ നേതാക്കൾക്ക് കഴിഞ്ഞ ദിവസം സമൻസ് അയച്ചിരുന്നു. ടി.ടി. ശ്രീകുമാർ, ഡോ. ജെ. ദേവിക, നാസർ ഫൈസി കൂടത്തായി, കെ.കെ. ബാബുരാജ്, എൻ.പി. ചെക്കുട്ടി, ഹമീദ് വാണിയമ്പലം തുടങ്ങി 46 പേര്‍ക്കാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സമൻസ് അയച്ചത്.
Adjust Story Font
16

