ടൂൾകിറ്റ് കേസ്; ശാന്തനു മുളുകിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
നിലവിൽ ബോംബെ ഹൈക്കോടതി അനുവദിച്ച പത്ത് ദിവസത്തെ ട്രാൻസിറ്റ് ജാമ്യത്തിലാണ് ശാന്തനു

ടൂൾകിറ്റ് കേസിൽ കുറ്റാരോപിതനായ ശാന്തനു മുളുക് നൽകിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പാട്യാല അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവിൽ ബോംബെ ഹൈക്കോടതി അനുവദിച്ച പത്ത് ദിവസത്തെ ട്രാൻസിറ്റ് ജാമ്യത്തിലാണ് ശാന്തനു. കേസിലെ മറ്റൊരു പ്രതിയായ പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ദിഷ രാജ്യദ്രോഹം ചെയ്തതിന് തെളിവില്ലെന്നും സർക്കാരിന്റെ ദുരഭിമാനം തീർക്കാൻ ഈ വകുപ്പ് ഉപയോഗിക്കരുതെന്നും കോടതി വിമർശിച്ചിരിന്നു. ടൂൾ കിറ്റ് ആക്രമണത്തിന് ഉപയോഗിച്ചുവെന്ന് തെളിയിക്കുന്ന യാതൊരു രേഖയും പോലീസിന് ഹാജരാക്കാൻ സാധിച്ചില്ലെന്നും കോടതി പറഞ്ഞിരുന്നു.
Next Story
Adjust Story Font
16

