ആദ്യ ട്വീറ്റ് ലേലത്തില്‍ വെച്ച് ട്വിറ്റര്‍ സി.ഇ.ഒ; 15 വര്‍ഷം പഴക്കുള്ള ട്വീറ്റിന് ലേലത്തുക 14.63 ലക്ഷം
'just setting up my twttr'എന്ന് മാത്രമായിരുന്നു പോസ്റ്റ്. കഴിഞ്ഞ വെള്ളിയാണ് ഡോര്‍സി ട്വീറ്റുകളുടെ മാർക്കറ്റ് പ്ലേയ്സിന്റെ ലിങ്കടക്കം ലേലത്തിന് വെച്ചത്

ലോകപ്രശസ്ത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററില്‍ തന്‍റെ ആദ്യ ട്വീറ്റ് ലേലത്തില്‍ വെച്ച് ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോർസി. 2006 മാര്‍ച്ച് 22 നാണ് ഡോര്‍സി ട്വിറ്റര്‍ ആദ്യ പോസ്റ്റിട്ടത്. 'just setting up my twttr'എന്ന് മാത്രമായിരുന്നു പോസ്റ്റ്. കഴിഞ്ഞ വെള്ളിയാണ് ഡോര്‍സി ട്വീറ്റുകളുടെ മാർക്കറ്റ് പ്ലേയ്സിന്റെ ലിങ്കടക്കം ലേലത്തിന് വെച്ചത്.
പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം 88,888.88 ഡോളർ വരെ ഓഫറായി അദ്ദേഹത്തിന് ലഭിച്ചു. ശനിയാഴ്ച്ചയോടെ ഓഫർ രണ്ട് മില്യൺ ഡോളറായി ഉയര്‍ന്നു. ഇന്ത്യന്‍ രൂപയില്‍ 14 കോടി 63 ലക്ഷം രൂപ.
ഒരു വെബ് സൈറ്റിലാണ് ജാക്ക് ഡോർസി തന്‍റെ ജനപ്രിയ ട്വീറ്റ് 'നോൺ ഫങ്ഗിബിൾ ടോക്കൺ (എൻ.എഫ്.ടി) എന്ന വിഭാഗത്തിൽ വിൽക്കാനായി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
വെബിലെ ചിത്രങ്ങൾ, വീഡിയോകൾ, മറ്റ് മീഡിയകൾ എന്നിവയുടെ ഉടമസ്ഥാവകാശം വെളിപ്പെടുത്തുന്നതിന് ഡിജിറ്റൽ ഒപ്പുകളായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫയലുകളാണ് എൻ.എഫ്.ടികൾ. അത്തരത്തിലുള്ള ഒരു കോപ്പി മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതാണ് ലേലത്തിൽ പങ്കെടുക്കുന്നവരെ ആകർഷിക്കുന്നത്.
പ്ലാറ്റ്‌ഫോമിലെ എക്കാലത്തെയും പ്രശസ്തമായ ട്വീറ്റുകളിൽ ഒന്നാണ് ഡോർസിയുടെ 15 വർഷം പഴക്കമുള്ള ട്വീറ്റ്. അതിനാൽ തന്നെ ലേലക്കാർക്ക് ഉയർന്ന വില പ്രതീക്ഷിക്കാം. ശനിയാഴ്ച വിളിക്കപ്പെട്ട ഏറ്റവും ഉയർന്ന ലേലത്തുക രണ്ട് മില്യൺ ഡോളറായിരുന്നു. ക്രിപ്റ്റോ കറൻസിക്ക് തുടക്കമിട്ട് ലോകപ്രശസ്തായ 'ജസ്റ്റിൻ സൺ' ആണ് ഏറ്റവും വലിയ തുക ലേലം വിളിച്ചിത്.
Adjust Story Font
16

