Quantcast

ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി

കൈയ്യും കാലും കെട്ടിയിട്ട നിലയിലാണ് ഇവരെ കണ്ടെത്തിയത്.

MediaOne Logo

  • Published:

    17 Feb 2021 11:57 PM IST

ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി
X

ഉത്തർപ്രദേശിലെ ഉന്നാവിൽ ഗോതമ്പ് പാടത്ത് രണ്ട് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിഷം ഉള്ളിൽ ചെന്നാണ് കുട്ടികൾ മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കൈയ്യും കാലും കെട്ടിയിട്ട നിലയിലാണ് ഇവരെ കണ്ടെത്തിയത്. പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് അബോധാവസ്ഥയിലായിരുന്നുവെന്ന് പരിശോധിച്ച ഡോക്ടര്‍ ടൈംസ് നൌ ന്യൂസിനോട് പറഞ്ഞു. പുല്ലു പറിക്കാൻ പോയ കുട്ടികളെ കാണാതാവുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

TAGS :

Next Story