Quantcast

റാസൽ ഖൈമയിൽ ആംബുലൻസ് ഹെലികോപ്റ്റർ തകർന്ന് വീണ് 4 പേർ മരിച്ചു

MediaOne Logo

Web Desk

  • Published:

    30 Dec 2018 12:04 AM IST

റാസൽ ഖൈമയിൽ ആംബുലൻസ് ഹെലികോപ്റ്റർ തകർന്ന് വീണ് 4 പേർ മരിച്ചു
X

റാസൽ ഖൈമയിൽ ആംബുലൻസ് ഹെലികോപ്റ്റർ തകർന്ന് വീണ് 4 പേർ മരിച്ചു. മൂന്ന് രക്ഷാപ്രവർത്തകരും ഒരു രോഗിയുമാണ് മരിച്ചത്. യു.എ.ഇയിലെ ഏറ്റവും ഉയരം കൂടിയ പർവത നിരയിലാണ്
അപകടം സംഭവിച്ചത്.

യു.എ.ഇ സമയം വൈകീട്ട് ആറര മണിയോടെയായിരുന്നു ദുരന്തം. ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് മലയിടുക്കിൽ തകർന്ന് വീണ് കത്തി കൂറ്റൻ മലനിരയിൽ സ്ഥാപിച്ച സിപ് ലൈൻ കാബിളിൽ തട്ടിയാണ്
അപകടം ഉണ്ടായതെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മരിച്ചവരിൽ മൂന്നു പേർ യു.എ.ഇ സ്വദേശികളാണ്. ഹുമൈദ്
അൽ സാബി, സഖ്ർ അൽ യമാഹി, ജാസിം അൽ തുനൈജി എന്നിവരാണിവർ. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന വിദേശിയായ മാർക് ടി അൽ സാബിയും മരണപ്പെട്ടവരിൽ ഉൾപ്പെടും. റാസൽ ഖൈമയിലെ വിനോദസഞ്ചാര കേന്ദ്രമായ ജബൽ ജൈസിലാണ് അപകടം. രോഗിയെ ആശുപത്രിയിൽ എത്തിക്കാനുള്ള നീക്കത്തിനിടെയായിരുന്നു അപകടം.

നാഷണൽ ആംബുലൻസിന്റേതാണ് അപകടത്തിൽപെട്ട ഹെലികൊപ്ടർ. അപകടത്തെ കുറിച്ച് അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു.

TAGS :

Next Story