നിങ്ങളുടെ ഐ ഫോണ്‍ നഷ്ടപ്പെട്ടോ...? വിഷമിക്കേണ്ട കണ്ടുപിടിക്കാന്‍ വഴിയുണ്ട്..!
ഇത്രയും ബ്രാന്‍ഡ് മൂല്യമുള്ള ഫോണിന്‍റെ നിര്‍മാതാക്കള്‍ നിങ്ങള്‍ ചിന്തിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യം ആലോചിച്ചിട്ടുണ്ട്. അതിനുള്ള സംവിധാനവും അവര്‍ ഫോണില്‍ ഒരുക്കിയിട്ടുണ്ട്.

ഐ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യും..? ആഡംബര ഫോണുകളുടെ നിരയിലെ പ്രമാണിയായ ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകുന്ന കാര്യമാണ് ഇത്. ഇത്രയും വിലയേറിയ ഒരു ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉപയോക്താക്കള്‍ ടെന്‍ഷനടിക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ഇനി എപ്പോഴെങ്കിലും ഐ ഫോണ്‍ നഷ്ടപ്പെട്ടുവെന്നോ മോഷണം പോയി എന്നോ സംശയം തോന്നിയാല്‍ ടെന്‍ഷന്‍ അടിക്കുന്നതിന് മുമ്പ് ഈ കാര്യം ആലോചിച്ചാല്‍ മതി.
ഇത്രയും ബ്രാന്‍ഡ് മൂല്യമുള്ള ഫോണിന്‍റെ നിര്‍മാതാക്കള്‍ നിങ്ങള്‍ ചിന്തിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യം ആലോചിച്ചിട്ടുണ്ട്. അതിനുള്ള സംവിധാനവും അവര്‍ ഫോണില്‍ ഒരുക്കിയിട്ടുണ്ട്.
എന്താണ് ആ സംവിധാനം..?
ഐഫോണില്‍ സ്റ്റോക്ക് ആയി വരുന്ന ഒരു ആപ്ലിക്കേഷനാണ് 'ഫൈന്‍ഡ് മൈ ആപ്പ്'. ഈ ആപ്ലിക്കേഷന്‍ ഓണ്‍ ആക്കി ഇട്ടാല്‍ നിങ്ങളുടെ ഫോണ്‍ എപ്പോള്‍ വേണമെങ്കിലും ട്രാക്ക് ചെയ്യാനാകും. ഫോൺ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്താൽ എളുപ്പത്തിൽ 'ഫൈന്‍ഡ് മൈ ആപ്പ്' ഉപയോഗിച്ച് ഫോണ്‍ കണ്ടെത്താന്‍ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. മുന്‍കൂര്‍ അനുമതി ലഭിക്കുകയാണെങ്കില്‍ മള്ളവരുടെ ഐഫോണുകളും നിങ്ങൾക്ക് ഇത്തരത്തിൽ ട്രാക്ക് ചെയ്യാന്‍ സാധിക്കും..

ഒന്നിൽ കൂടുതൽ ആപ്പിൾ ഡിവൈസുകള്‍ ഉള്ളവര്‍ക്കും, ആപ്പിളിന്‍റെ ഡിവൈസുകള്‍ ഉപയോഗിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും ഉള്ളവര്‍ക്കും 'ഫൈൻഡ് മൈ ആപ്പ്' ഉപയോഗപ്രദമാകും.
ഐഫോണിലെ ലൊക്കേഷൻ ട്രാക്കിങ് എങ്ങനെ ഉപയോഗിക്കാം..?
നിങ്ങളുടെ നഷ്ടപ്പെട്ട ഐഫോണ്‍ ട്രാക്ക് ചെയ്യണമെങ്കില്‍ ആദ്യം ലൊക്കേഷൻ സേവനങ്ങൾ ഓണ്‍ ആക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അതിന് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
സെറ്റിങ്സ് ആപ്പില്‍ നിന്ന് പ്രൈവസി ഓപ്ഷൻ തിരഞ്ഞെടുക്കുക
ലൊക്കേഷന്‍ സര്‍വീസ് തിരഞ്ഞെടുക്കുക
ലൊക്കേഷന്‍ സര്‍വീസ് പേജിലെ ഓൺ ബട്ടണ്‍ ഇനേബിള്‍ ആക്കുക
നിങ്ങളുടെ ലൊക്കേഷൻ കാണാനുള്ള അനുമതിയും ഇവിടെ നല്‍കാം

സ്വന്തം ഐഫോണിന്‍റെ ലൊക്കേഷൻ എങ്ങനെ കണ്ടെത്താം?
ഐ ക്ലൌഡിലൂടെ ഫൈന്‍ഡ് മൈ ഫോണ്‍ എന്ന വെബ്‌പേജ് ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ ഫോൺ ട്രാക്ക് ചെയ്യാന്‍ സാധിക്കും.
ഫൈന്‍ഡ് മൈ ഫോണ്‍ എന്ന വെബ്‌സൈറ്റ് തുറക്കുക
നിങ്ങളുടെ ആപ്പിൾ ഐഡി ഉപയോഗിച്ച് ഐക്ലൗഡ് അക്കൗണ്ടില്‍ ലോഗിൻ ചെയ്യുക
പേജിന്‍റെ മുകളിലുള്ള ഓള്‍ ഡിവൈസ് ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
ഡ്രോപ്പ്ഡൗൺ മെനുവിലെ നിങ്ങളുടെ ഐഫോണിനുള്ള എൻട്രി ക്ലിക്കുചെയ്യുക.

നിങ്ങളുടെ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ഐഫോണ്‍ എങ്ങനെ ട്രാക്ക് ചെയ്യാം...?
സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ നിങ്ങളുമായി അവരുടെ ലൊക്കേഷൻ ഷെയർ ചെയ്തിട്ടുണ്ടെങ്കിൽ അവർ എവിടെയാണെന്ന് അറിയാന്‍ നിങ്ങളുടെ ഐഫോണ്‍ ഉപയോഗിക്കാം
നിങ്ങള്‍ക്ക് മറ്റൊരാളെ ട്രാക്ക് ചെയ്യണമെങ്കിൽ ആ വ്യക്തി മെസേജ് ആപ്ലിക്കേഷന്‍ വഴി ഒരു തവണയെങ്കിലും നിങ്ങളുമായി ചാറ്റ് ചെയ്തിരിക്കണം
അവരുടെ ഫോണ്‍ ഉപയോഗിച്ച് സ്‌ക്രീനിന്‍റെ മുകളിൽ നിങ്ങളുടെ പേര് ടാപ്പുചെയ്‌ത് ഇന്‍ഫോ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം
പിന്നീട് ഷെയര്‍ മൈ ലൊക്കേഷന്‍ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കണം. തുടർന്ന് വരുന്ന ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് ഈ വിവരങ്ങൾ എത്രനേരം ഷെയർ ചെയ്യണമെന്ന് തെരഞ്ഞെടുക്കുക. ഒരു മണിക്കൂർ, ഒരു ദിവസം മുഴുവന്‍ എന്നിങ്ങനെയുള്ള ഓപ്ഷന്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം.
ഇതിന് ശേഷം നിങ്ങളുടെ ഐ ഫോണില്‍ നിന്ന് ഫൈന്‍ഡ് മൈ ആപ്പ് ഉപയോഗിച്ച് അവരെ ട്രാക്ക് ചെയ്യാനാകും. മാപ്പ് ഉപയോഗിച്ച് വ്യക്തിയുടെ ലൊക്കേഷനും കണ്ടെത്താന്‍ സാധിക്കും.

Adjust Story Font
16

