ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഡി.എം.കെയൊടൊപ്പം: തോല്‍ തിരുമാവളവന്‍
234 അംഗ തമിഴ്‌നാട് നിയമസഭയിലേക്ക് കേരളത്തിനൊപ്പം ഏപ്രില്‍ ആറിനാണ് തിരഞ്ഞെടുപ്പ്

തമിഴ്‌നാട്ടില്‍ ഡി.എം.കെയുമായുള്ള സീറ്റ് ധാരണയിലെത്തിയതായി വിടുതലൈ ചിരുതൈകള്‍ കച്ചി (വി.സി.കെ) അധ്യക്ഷന്‍ തോല്‍ തിരുമാവളവന്‍. ആറ് സീറ്റിലാണ് വി.സി.കെ മത്സരിക്കുക. ''എന്തുവിലകൊടുത്തും പുതുച്ചേരിയും തമിഴ്‌നാടും പിടിച്ചെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ മതേതര വോട്ടുകള്‍ ഭിന്നിക്കുന്നത് ബി.ജെ.പിക്ക് സഹായകരമാകും. അതിനാലാണ് വിയോജിപ്പുകളുണ്ടെങ്കിലും ഡി.എം.കെയുമായി സഹകരിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുന്നത്,'' തോല്‍ തിരുമാവളവന്‍ പ്രതികരിച്ചു.
രണ്ട് എം.പിമാരാണ് വി.സി.കെക്ക് ഉള്ളത്. 234 അംഗ തമിഴ്‌നാട് നിയമസഭയിലേക്ക് കേരളത്തിനൊപ്പം ഏപ്രില്‍ ആറിനാണ് തിരഞ്ഞെടുപ്പ്.
Next Story
Adjust Story Font
16

