'എട്ടാം ക്ലാസ്സുകാരനായ മകന്റെ ടൂറിന് ചെലവായത് 2.5 ലക്ഷം രൂപ, ഗോവൻ യാത്രയ്ക്കായി 90,000 രൂപയും': വൈറലായി പോസ്റ്റ്
ഷോപ്പിംഗിനായി 50,000 രൂപ ചെലവായതായും രക്ഷിതാവ് പറയുന്നു

- Published:
9 Jun 2026 9:33 PM IST

നഗരപ്രദേശങ്ങളിൽ കുട്ടികളെ വളർത്തുന്നതിന് ആവശ്യമായി വരുന്ന ഭീമമായ ചിലവുകൾ വ്യക്തമാക്കുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എക്സിൽ 'എ.ജി' എന്ന ഉപയോക്താവാണ് പോസ്റ്റ് പങ്കുവെച്ചത്. തന്റെ സുഹൃത്തിന്റെ മകന്റെ സ്കൂൾ യാത്രകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി വന്ന ഭീമമായ ചിലവുകളെക്കുറിച്ചാണ് അതിൽ വിവരിക്കുന്നത്.
വൈറലായ പോസ്റ്റ് ഇങ്ങനെ:
"സുഹൃത്ത് അവളുടെ എട്ടാം ക്ലാസ്സുകാരനായ മകന്റെ ജപ്പാൻ സ്കൂൾ യാത്രയ്ക്കായി നൽകിയത് 2.5 ലക്ഷം രൂപയാണ്. ഷോപ്പിംഗിനായി 50,000 രൂപ വേറെയും. ജപ്പാനിൽ വെച്ച് അവൻ 19,000 രൂപയുടെ ലിമിറ്റഡ് എഡിഷൻ ബ്രാൻഡഡ് ഷൂ വാങ്ങി. മൂന്ന് മാസം മുൻപ് ഗോവയിലേക്കുള്ള മൂന്ന് ദിവസത്തെ യാത്രയ്ക്കായി 90,000 രൂപയും മറ്റ് ചിലവുകൾക്കുള്ള പണവും അവൾ നൽകിയിരുന്നു. ആളുകൾ ഒരു കുട്ടി മാത്രം മതി എന്ന് തീരുമാനിക്കുന്നതിൽ ഇനി എന്തെങ്കിലും അത്ഭുതമുണ്ടോ?" ഉപയോക്താവ് കുറിച്ചു.
ഈ പോസ്റ്റ് വളരെ വേഗത്തിൽ ശ്രദ്ധിക്കപ്പെടുകയും ആയിരക്കണക്കിന് ആളുകൾ പ്രതികരിക്കുകയും ചെയ്തു. കുട്ടികളെ വളർത്തുന്നതിനായി വരുന്ന വലിയ ചിലവുകൾ കുട്ടികളുടെ കാര്യത്തിലുള്ള ഇന്ത്യൻ കുടുംബങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും ചർച്ച തുടങ്ങി. പല ഉപയോക്താക്കളും ഈ വാദത്തോട് യോജിക്കുകയും വിയോജിക്കുകയും ചെയ്തു.
Adjust Story Font
16
