Quantcast

40 അടി താഴ്ചയുള്ള കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ കുട്ടിയെ തുണിയിൽ കെട്ടിയിറക്കി; വീഡിയോ വൈറലായതിന് പിന്നാലെ വിമർശനം

ആട്ടിൻ കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു

MediaOne Logo
40 അടി താഴ്ചയുള്ള കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ കുട്ടിയെ തുണിയിൽ കെട്ടിയിറക്കി; വീഡിയോ വൈറലായതിന് പിന്നാലെ വിമർശനം
X

പട്ന: ബിഹാറിലെ മോത്തിഹാരി ജില്ലയിലെ പഹാർപൂരിൽ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ കൊച്ചുകുട്ടിയെ കയറിൽ കെട്ടിയിറക്കി. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

കിണറിനടുത്ത് കളിച്ചുകൊണ്ടിരുന്ന ആട്ടിൻ കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. വീണയുടനെ തന്നെ ഉച്ചത്തിൽ കരയാൻ തുടങ്ങി. തുടർന്ന് ഗ്രാമവാസികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും കിണറിന് ചുറ്റും തടിച്ചുകൂടുകയും ചെയ്തു. പക്ഷേ കിണറിന്റെ ആഴം രക്ഷാപ്രവർത്തനത്തെ വെല്ലുവിളിയായി.

നിരവധി ശ്രമങ്ങൾ നടത്തിയിട്ടും ഗ്രാമവാസികൾക്ക് ആടിനെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഉടനടി ഒരു ആൺകുട്ടിയുടെ അരയിൽ കയർകെട്ടി കിണറ്റിലേക്ക് താഴ്ത്തി. സംഭവത്തിന്റെ ഒരു വീഡിയോ ഓൺലൈനിൽ വൈറലായി. ഏകദേശം 40 അടി താഴ്ചയുള്ള കിണറിന് ചുറ്റും ആളുകൾ പരിഭ്രാന്തരായി നോക്കുന്നത് വീഡിയോയിൽ കാണാം.

TAGS :

Next Story