Quantcast

'പ്രശ്നം പരിഹരിക്കാൻ നിങ്ങൾ എന്ത് ചെയ്തു': മേഘാലയ മുഖ്യമന്ത്രിയെ നിയമസഭയിൽ ചോദ്യം ചെയ്ത് ഭാര്യ, വീഡിയോ വൈറൽ

ഇരുവരും തമ്മിലുള്ള വാക്കുതർക്കം ഇതിനോടകം വൈറലായി

MediaOne Logo

Web Desk

  • Updated:

    2026-02-27 09:24:13.0

Published:

27 Feb 2026 2:51 PM IST

പ്രശ്നം പരിഹരിക്കാൻ നിങ്ങൾ എന്ത് ചെയ്തു: മേഘാലയ മുഖ്യമന്ത്രിയെ നിയമസഭയിൽ ചോദ്യം ചെയ്ത് ഭാര്യ,  വീഡിയോ വൈറൽ
X

ഭാര്യാ ഭർത്താക്കന്മാർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതൊന്നും അപൂർവമായ സംഭവങ്ങളല്ല. വിവിധ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച് എംഎൽഎമാരായി നിയമസഭയിൽ എത്തുന്നതും നമ്മൾ കണ്ടതാണ്.

മേഘാലയ നിയമസഭയിൽ ഭാര്യാഭർത്താക്കന്മാർ തമ്മിൽ നടന്ന അപൂർവമായ ഒരു നിമഷത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. നാഷണൽ പീപ്പിൾസ് പാർട്ടി (എൻ‌പി‌പി) എം‌എൽ‌എയായ മെഹ്താബ് ചാന്ദി എ സാങ്മ, മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയോട് മുടങ്ങിക്കിടക്കുന്ന കന്നുകാലി വിദ്യാഭ്യാസ പദ്ധതികളെക്കുറിച്ച് നിയമസഭയിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതാണത്.

2022-ൽ മന്ത്രിസഭ അംഗീകരിച്ച ഒരു വെറ്ററിനറി കോളജ്, രണ്ട് ഫിഷറീസ് കോളജുകൾ, ഒരു ഡയറി കോളജ് എന്നിവയുടെ പുരോഗതിയെക്കുറിച്ചുള്ള വിശദാംശങ്ങളും ചോദ്യോത്തര വേളയിൽ അവർ ഉന്നയിച്ചു. കൂടാതെ, സംസ്ഥാനത്തുടനീളമുള്ള വെറ്ററിനറി പരിശീലന കേന്ദ്രങ്ങളിൽ തൊളിലാളി ക്ഷാമം ഉണ്ടെന്നും ചൂണ്ടിക്കാട്ടി. ഈ പ്രശ്നം പരിഹരിക്കാൻ എന്ത് നടപടികൾ സ്വീകരിക്കുന്നുവെന്നും ചോദിച്ചു.

സഭയ്ക്കുള്ളിൽ ഭർത്താവും ഭാര്യയും നയപരമായ ചർച്ചയിൽ ഏർപ്പെടുന്ന അസാധാരണമായ കാഴ്ചയാണ് പലരെയും ആകർഷിച്ചത്. ഇതിന്റെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി. വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നിട്ടും, രണ്ട് അംഗങ്ങളും നിയമസഭാ പ്രോട്ടോക്കോൾ പാലിച്ച്, സ്പീക്കറെ അഭിസംബോധന ചെയ്തും അവരുടെ പോയിന്റുകൾ മുന്നോട്ടുവച്ചതിനെ സോഷ്യൽ മാഡിയ കൗതുകത്തോടെയാണ് നോക്കികണ്ടത്. നിയമസഭാ നടപടികളിൽ നയപരമായ കാര്യങ്ങളിൽ ആരോഗ്യകരമായ സംവാദത്തിൽ ഏർപ്പെട്ട ചുരുക്കം ചില സന്ദർഭങ്ങളിൽ ഒന്നായാണ് ഈ സംഭാഷണം ശ്രദ്ധ ആകർഷിച്ചത്.

സംസ്ഥാനത്തെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ പിന്തുണയ്ക്കുന്ന കന്നുകാലി മേഖലയെ ശക്തിപ്പെടുത്തുക എന്നതാണ് നിർദ്ദിഷ്ട സ്ഥാപനങ്ങളുടെ ലക്ഷ്യമെന്ന് സർക്കാരിനുവേണ്ടി മറുപടി നൽകിയ മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാരുടെ കുറവ് ആശങ്കാജനകമാണെന്ന് അദ്ദേഹം സമ്മതിച്ചു. ഒഴിവുകൾ നികത്തുന്നത് മുൻഗണനയായി കണക്കാക്കുമെന്ന് അദ്ദേഹം സഭയ്ക്ക് ഉറപ്പ് നൽകി.

വിശദമായ പദ്ധതി റിപ്പോർട്ടുകൾ (ഡിപിആർ) തയ്യാറാക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് സാങ്മ പറഞ്ഞു, ഭൂമി തിരിച്ചറിയൽ, ആസൂത്രണം ചെയ്യൽ എന്നിവ കാരണമാമ് പ്രക്രിയയ്ക്ക് സമയമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

റി-ഭോയിയിലെ കിർഡെംകുലായിയിൽ ഏകദേശം 800 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്, നിർദ്ദിഷ്ട വെറ്ററിനറി കോളേജിനായി ഏകദേശം 334 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു, ഇതിൽ 19 വകുപ്പുകൾ ഉൾപ്പെടുന്നു.

TAGS :

Next Story