Quantcast

'ജോലിയിൽ പ്രവേശിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി, എന്റെ ഓഫർ ലെറ്റർ കമ്പനി റദ്ദാക്കി; കാരണം കേട്ട് ഞെട്ടി, ഉദ്യോഗാർത്ഥികൾ വെറും 'ബാക്കപ്പ്' അല്ല': കുറിപ്പുമായി യുവതി

വ്യാപകമായ ചർച്ചയ്ക്ക് പോസ്റ്റ് തുടക്കം കുറിച്ചു

MediaOne Logo

ലാൽകുമാർ

  • Updated:

    2026-05-29 06:38:23.0

Published:

29 May 2026 12:06 PM IST

ജോലിയിൽ പ്രവേശിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി, എന്റെ ഓഫർ ലെറ്റർ കമ്പനി റദ്ദാക്കി; കാരണം കേട്ട് ഞെട്ടി, ഉദ്യോഗാർത്ഥികൾ വെറും ബാക്കപ്പ് അല്ല: കുറിപ്പുമായി യുവതി
X

ഒരു പുതിയ ജോലിയിൽ പ്രവേശിക്കുക എന്നത് സാധാരണയായി വലിയ ആവേശവും ആശ്വാസവും തരുന്ന ഒന്നായിരിക്കും. എന്നാൽ ഹരിയാന സ്വദേശിയായ ഒരു യുവതിക്ക്, ജോലിയിൽ പ്രവേശിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ കമ്പനി ‌ഓഫർ ലെറ്റർ പിൻവലിച്ചു. ഇതോടെ ആവേശം വലിയ നിരാശയായി മാറി.

ഹരിയാന ആസ്ഥാനമായുള്ള പ്രൊഫഷണലായ മുസ്‌കാൻ ചൗഹാനാണ് പോസ്റ്റ് പങ്കുവച്ചത്. പിന്നാലെ വ്യാപകമായ ചർച്ചയ്ക്കും വിമർശനത്തിനും ലിങ്ക്ഡ്ഇൻ പോസ്റ്റ് തുടക്കം കുറിച്ചു. കമ്പനിയിൽ നിന്ന് ഔദ്യോഗിക ഓഫർ ലെറ്റർ ലഭിക്കുന്നതിന് മുൻപായി അഞ്ച് അഭിമുഖ ഘട്ടങ്ങളിലൂടെയും, ഒരു കേസ് സ്റ്റഡിയിലൂടെയും, ഓഫീസ് സന്ദർശനങ്ങളിലൂടെയും കടന്നുപോകേണ്ടി വന്നിരുന്നതായി യുവതി പറയുന്നു.

"പോകുകയായിരുന്ന ജീവനക്കാരി അവിടെ തന്നെ തുടരാൻ തീരുമാനിച്ചു" നിയമനം റദ്ദാക്കിയതിന് കമ്പനി നൽകിയ കാരണം വിവരിച്ചുകൊണ്ട് അവർ പറഞ്ഞു. “റിക്രൂട്ട്‌മെന്റ് രീതി ശരിക്കും തകിടം മറിഞ്ഞിരിക്കുകയാണ്. ചില കമ്പനികൾ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത് സ്പീഡ് ഡേറ്റിംഗ് നടത്തുന്നത് പോലെയാണ്. യാതൊരു വ്യക്തതയോ ഉത്തരവാദിത്തമോ അവിടെയില്ല.”

“ആളുകൾ ഭാവി പദ്ധതികൾ തയ്യാറാക്കുന്നു... മറ്റ് അവസരങ്ങൾ നിരസിക്കുന്നു... കുടുംബത്തെ വിവരമറിയിക്കുന്നു... ഒരു പുതിയ അധ്യായത്തിനായി മാനസികമായി തയ്യാറെടുക്കുന്നു. ഒരു ഓഫർ ലെറ്റർ എന്നത് 'ഒരുപക്ഷേ ഉണ്ടായേക്കാം' എന്ന രീതിയിലുള്ള ഒന്നല്ല, അതൊരു പ്രതിബദ്ധതയാണ്” യുവതി കൂട്ടിച്ചേർത്തു. ഉദ്യോഗാർത്ഥികളെ വെറും 'ബാക്കപ്പ്' ആയിട്ടാണ് ഇപ്പോൾ കൂടുതലായി പരിഗണിക്കുന്നതെന്ന് അവർ പരിഹസിച്ചു.

പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ വന്നു. ചില ഉപയോക്താക്കൾ ചൗഹാന്റെ വിമർശനത്തെ പിന്തുണച്ചു. “ഇത് നൂറു ശതമാനം മോശം എച്ച്ആർ മാനേജ്‌മെന്റുമാണ് .” അതേസമയം മറ്റൊരു വ്യക്തി ഈ പ്രവണതയെ വിശേഷിപ്പിച്ചത്, “വിഷലിപ്തമായ 'ലാലാ കമ്പനി' (lala company) സംസ്കാരത്തിന്റെ വളർച്ചയാണിതെന്നും... ദൈനംദിന യാഥാർത്ഥ്യം സങ്കടകരമാണെന്നുമാണ്.”

വിഷയം കൂടുതൽ സങ്കീർണ്ണമാണെന്ന് മറ്റ് ചിലർ വാദിച്ചു. “പല കമ്പനികളും 'അനാവശ്യമായി' ബാക്കപ്പുകൾ സൂക്ഷിക്കാറില്ല... ഉദ്യോഗാർത്ഥികൾ തന്നെ ഒന്നിലധികം ഓഫറുകൾ സ്വീകരിക്കുന്നത് ഒരു സാധാരണ കാര്യമാക്കി മാറ്റിയിട്ടുണ്ട്,” ഒരു ഉപഭോക്താവ് കുറിച്ചു.

TAGS :

Next Story