സ്കൂൾ പഠനം ഉപേക്ഷിച്ചാൽ 2.8 കോടി രൂപ!; ഓഫർ നിരസിച്ച് 16കാരൻ, കർഷകരെ സഹായിക്കാനല്ലേയെന്ന് സോഷ്യൽ മീഡിയ, 'നോ' പറയാനുള്ള കാരണമിത്
ലാഭത്തിന് മാത്രം മുൻഗണന നൽകാനില്ലെന്ന് വിദ്യാർഥി

- Published:
28 March 2026 7:51 PM IST

സ്കൂൾ പഠനം ഉപേക്ഷിച്ചാൽ ഏകദേശം 2.8 കോടി രൂപ ലഭിക്കും. അതെ, ഏതൊരു വിദ്യാർഥിയും ചിലപ്പോൾ കണ്ണും പൂട്ടി സമ്മതിക്കാവുന്ന ഓഫർ. ഇന്ത്യൻ വംശജനായ യുവ സംരംഭകൻ കൗമാരക്കാരൻ രുദ്രോജസ് കുൻവറിൻ്റെ മുന്നിലേക്കും അങ്ങനെ ഒരു ഓഫർ എത്തി. എന്നാൽ അമേരിക്കയിലെ മേരിലാൻഡിലെ പൂൾസ്‌വിൽ ഹൈസ്‌കൂളിലെ വിദ്യാർഥിയായ രുദ്രോജസ് കുൻവർ അതിനോട് വലിയൊരു 'നോ' പറഞ്ഞു.
16 വയസുള്ളകാരനായ ഈ പ്രതിഭ തുടക്കത്തിൽ തന്നെ ലഭിക്കുമായിരുന്ന ആ വൻതുക നിരസിച്ചതിന് പിന്നിൽ ഒരു കാരണമുണ്ട്. അത് അവൻ തന്നെ ആരംഭിച്ച എഐ (AI) സ്റ്റാർട്ടപ്പായ 'എവിയോൺ' ആണ്. പ്ലാറ്റ്‌ഫോമിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ ഒരു നിക്ഷേപകൻ, പഠനം ഉപേക്ഷിച്ചു പൂർണസമയവും ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് ഇത്രയും വലിയ തുക രുദ്രോജസിന് മുന്നിൽ ഓഫറായി വച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ മിക്ക സംരംഭകരും ഇത്തരം നിക്ഷേപങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുമ്പോൾ കുൻവറിന്റെ തീരുമാനം സ്വതന്ത്രമായി തൻ്റെ സ്റ്റാർട്ടപ്പ് കെട്ടിപ്പടുക്കാനായിരുന്നു. ലാഭത്തിന് മാത്രം മുൻഗണന നൽകിക്കൊണ്ട് സാധാരണക്കാർക്ക് അപ്രാപ്യമായ രീതിയിൽ തൻ്റെ കണ്ടുപിടിത്തത്തെ മാറ്റാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവൻ പറയുന്നു.
മേരിലാൻഡിലെ ജർമ്മൻടൗണിലാണ് രുദ്രോജസ് താമസിക്കുന്നത്. മേരിലാൻഡിലെ മോണ്ട്ഗോമറി കൗണ്ടിയിലുള്ള പൂൾസ്‌വിൽ ഹൈസ്‌കൂളിൽ പഠിക്കുമ്പോഴാണ് രുദ്രോജാസ് കുൻവറിന്റെ സ്റ്റാർട്ടപ്പിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. വിശാലമായ കൃഷിയിടങ്ങളാൽ സമ്പന്നമായ ഒരു പ്രദേശമാണിത്. ഒരു പ്രാദേശിക കമ്മ്യൂണിറ്റി ഫെസ്റ്റിവലിൽ വെച്ച് കർഷകരുമായി സംസാരിച്ചപ്പോഴാണ് രുദ്രോജാസിന് തന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള ആ നിർണായകമായ ചിന്ത ലഭിച്ചത്. വെറും ഊഹങ്ങൾ മാത്രം ഉപയോഗിച്ച് വിളകളിലെ രോഗങ്ങളോ നിറവ്യത്യാസമോ കണ്ടെത്താൻ കർഷകർ വളരെയധികം ബുദ്ധിമുട്ടുന്നതായി അദ്ദേഹം അവിടെ വച്ച് മനസിലാക്കി.
കഴിഞ്ഞ വർഷമാണ് ഒരു വെഞ്ച്വർ ക്യാപിറ്റലിസ്റ്റിൽ ഓഫർ ലഭിച്ചത്. “ഓഫറിനെക്കുറിച്ച് ആലോചിച്ചിക്കാൻ ഏതാനും ആഴ്ചകളിൽ ശരിക്കും പ്രയാസകരമായിരുന്നു. കാരണം അത് വലിയൊരു തുകയായിരുന്നു,” കുൻവർ പറയുന്നു.
ചെറിയ വിലയുള്ള ക്യാമറകളുള്ള ഡ്രോണുകൾ ഉപയോഗിച്ച് പകർത്തുന്ന ചിത്രങ്ങൾ വിശകലനം ചെയ്യുന്ന, തികച്ചും സജന്യമായ ഒരു എഐ കാർഷിക പരിശോധനാ സംവിധാനമാണ് രുദ്രോജാസ് കുൻവറിൻ്റെ 'എവിയോൺ'. ഡ്രോൺ ചിത്രങ്ങൾ വിശകലനം ചെയ്ത് വിളകളുടെ ആരോഗ്യനില വ്യക്തമാക്കുന്ന ഒരു ഭൂപടം (Crop health map) തയാറാക്കാൻ ഈ സംവിധാനം സഹായിക്കുന്നു. ഇത് വഴി കൃഷിയിടത്തിൽ എവിടെയൊക്കെയാണ് വെള്ളമോ വളമോ കൂടുതൽ ആവശ്യമുള്ളതെന്ന് കൃത്യമായി മനസ്സിലാക്കാൻ കർഷകരെ സഹായിക്കുന്നു. ലോകമെമ്പാടുമുള്ള കർഷകർക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്ന വിപ്ലവകരമായ ഒരു സാങ്കേതികവിദ്യയാണിത്. ഇമെയിലുകൾ വഴിയും ലിങ്ക്ഡ്ഇൻ വഴിയുമാണ് ഇവർ ഉപഭോക്താക്കളുമായി ബന്ധപ്പെട്ടത്. കാർഷിക മേഖലയിലെ സന്നദ്ധ സംഘടനകളുമായുള്ള സഹകരണത്തിലൂടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചത് വലിയ വിജയമായി. ഇന്ന്, വിളവ് വർദ്ധിപ്പിക്കുന്നതിനായി കർഷകർ എവിയോണിന്റെ മാപ്പുകളെയാണ് ആശ്രയിക്കുന്നത്. വടക്കേ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യ എന്നിവിടങ്ങളിലെ കർഷകർ ഇപ്പോൾ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. പ്ലാറ്റ്‌ഫോം കൂടുതൽ വിപുലീകരിക്കുന്നതിനായുള്ള ഒരുക്കത്തിലാണ് ഈ കൗമാരക്കാരൻ
Adjust Story Font
16
