'സഹതാപത്തിനുവേണ്ടിയല്ല, അടുത്തയാൾ വിമാന ടിക്കറ്റ് എടുക്കുന്നതിന് മുമ്പ് കണക്ക് നോക്കണം': ഞെട്ടിക്കുന്ന കണക്ക് പങ്കുവച്ച് ജോലിതേടി ജർമനിയിൽ എത്തിയ യുവതി
തനിക്ക് ഇപ്പോഴും ജോലി ലഭിച്ചിട്ടില്ലെന്നും യുവതി പറയുന്നു

- Updated:
2026-03-31 09:37:41.0

വിദേശത്ത് ഒരു കരിയർ കെട്ടിപ്പടുക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകാവുന്ന സാമ്പത്തിക സമ്മർദ്ദവും അനിശ്ചിതത്വവും കാണിക്കുന്ന ഒരു യുവതിയുടെ പോസ്റ്റാണിത്. ഇൻസ്റ്റാഗ്രാമിൽ അനുഭവം പങ്കുവെച്ച മഹിയെന്ന യുവതി, ജോലി കണ്ടെത്താൻ ശ്രമിക്കുമ്പോൾ താൻ ചെലവഴിച്ച പണത്തെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും തുറന്നു കാണിക്കുന്നു. “നാട്ടിൽ നിന്ന് സമ്പാദിച്ചതിനേക്കാൾ കൂടുതൽ പണം ജർമ്മനിയിൽ ജോലി നേടാൻ ചെലവഴിച്ചു. പക്ഷേ എനിക്ക് ഇപ്പോഴും ജോലി ലഭിച്ചിട്ടില്ല.” അവർ പറയുന്നു.
മൂന്ന് വർഷത്തെ തന്റെ ചെലവുകൾ അവർ വിശദീകരിച്ചു. ഫ്ലാറ്റ് വാടകയ്ക്ക് മാത്രം അവർ പ്രതിമാസം 23.5 ലക്ഷം രൂപ ചെലവാക്കി. A1 മുതൽ B2 ലെവൽ വരെയുള്ള ജർമ്മൻ ഭാഷാ കോഴ്‌സുകൾക്കായി അവർ 2.1 ലക്ഷം രൂപയും ചെലവഴിച്ചു.
പഠനത്തിനായി കൂടുതൽ ചെലവുകൾ വന്നു. യൂണിവേഴ്സിറ്റി സെമസ്റ്റർ ഫീസ് 3.2 ലക്ഷം രൂപയിൽ കൂടുതലായിരുന്നു. കൂടാതെ, ഒരു സ്വകാര്യ യൂണിവേഴ്സിറ്റിക്ക് വേണ്ടി അവർ 64,634 രൂപ പ്രതിമാസ ഇഎംഐ അടച്ചു, മൊത്തത്തിലുള്ള കോഴ്സ് ഫീസ് അനുസരിച്ച് 18 മാസത്തിനുള്ളിൽ ഇത് ആകെ 11.7 ലക്ഷം രൂപ ആയിരുന്നു. മറ്റ് അത്യാവശ്യ ചെലവുകളും ഇതിനൊപ്പം ഉണ്ടായിരുന്നു. വിദ്യാർഥികളുടെ ആരോഗ്യ ഇൻഷുറൻസിനായി 5.4 ലക്ഷം രൂപ കൂടുതൽ ചെലവഴിച്ചു. ജർമ്മനിയിലെ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ആവശ്യമായ 12.2 ലക്ഷം രൂപ ബ്ലോക്ക് ചെയ്ത അക്കൗണ്ടിലും അവർക്ക് പണം സൂക്ഷിക്കേണ്ടി വന്നു.
ജർമ്മനിയിൽ ഒരു കരിയർ കെട്ടിപ്പടുക്കുന്നതിനായി മൊത്തത്തിൽ 53,608 യൂറോയിൽ കൂടുതൽ, അതായത് 58 ലക്ഷത്തിലധികം രൂപ നിക്ഷേപിച്ചതായി അവർ പറഞ്ഞു. ഇതൊക്കെയാണെങ്കിലും, ഇതുവരെ ഒരു ജോലി ഓഫറും ലഭിച്ചിട്ടില്ലെന്ന് അവർ പറയുന്നു. "ഞാൻ ഇത് സഹതാപത്തിനുവേണ്ടിയല്ല പറയുന്നത്. അടുത്തയാൾ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് യഥാർഥ കണക്ക് നോക്കുന്നതിനാണ്".
പോസ്റ്റ് പെട്ടെന്ന് ശ്രദ്ധ നേടി, നിരവധി ഉപയോക്താക്കൾ കാഴ്ചപ്പാടുകളും ഉപദേശങ്ങളും പങ്കുവെച്ചു. ഒരേ കമ്പനി നിരസിച്ചാലും ഒരേ തസ്തികയിലേക്ക് വീണ്ടും വീണ്ടും അപേക്ഷിക്കുക തുടങ്ങി നിരവധി നിർദേശങ്ങളാണ് പലരും നൽകുന്നത്.
Adjust Story Font
16
