Quantcast

പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കോഴിക്കോടൊരുങ്ങി

വൈകിട്ട് 6.30 ഓടെ മോദി കോഴിക്കോടെത്തും. എന്‍.ഡി.എയുടെ വിജയ് സങ്കല്പറാലി വൈകിട്ട് 4 മണിക്കാണ് തുടങ്ങുക.

MediaOne Logo

Web Desk

  • Published:

    12 April 2019 7:53 AM GMT

പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കോഴിക്കോടൊരുങ്ങി
X

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് കോഴിക്കോട് ഒരുങ്ങി. വൈകിട്ട് 6.30 ഓടെ മോദി കോഴിക്കോടെത്തും. എന്‍.ഡി.എയുടെ വിജയ് സങ്കല്പറാലി വൈകിട്ട് 4 മണിക്കാണ് തുടങ്ങുക. കര്‍ണാടകയിലെ തെര‍ഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുത്ത ശേഷം വൈകീട്ട് 6.10 ന് നരേന്ദ്ര മോദി കരിപ്പൂരിൽ എത്തും. കരിപ്പൂരിൽ നിന്നും റോഡ് മാർഗ്ഗം 6.30 ഓടെ കോഴിക്കോട് കടപ്പുറത്തെ സമ്മേളന വേദിയിലെത്തുന്ന മോദി 40 മിനിറ്റോളമാണ് വിജയ് സങ്കല്പ റാലിയിൽ പങ്കെടുക്കുന്നത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി കോഴിക്കോട് നഗരവും പരിസരവും കനത്ത സുരക്ഷയിലാണ്. കമാന്‍ഡോകളും സായുധ സേനാവിഭാഗവും ഉള്‍പ്പെടെ 2000 പൊലീസുദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കോൺഗ്രസ് ദേശിയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മത്സരിക്കുന്ന പശ്ചാതലത്തിൽ വലിയ രാഷ്ട്രീയ പരാമർശം മോദി നടത്തുമെന്നാണ് നിരീക്ഷണം. പരമാവധി പ്രവർത്തകരെ പങ്കെടുപ്പിച്ച് കേരളത്തിലും എൻ.ഡി.എയുടെ ശക്തി പ്രകടിപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. സമ്മേളനശേഷം റോഡുമാര്‍ഗം വിമാനത്താവളത്തില്‍ തിരിച്ചെത്തുന്ന മോദി പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ നിന്ന് യാത്ര തിരിക്കും.

TAGS :

Next Story