Quantcast

ഒളിക്യാമറാ വിവാദം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് മാത്യു സാമുവല്‍

കോപ്പി ചെയ്ത ദൃശ്യങ്ങള്‍ മാത്രമാണ് പോലീസിന് നല്‍കിയിരിക്കുന്നത് എന്നും ഇതുവച്ച് ഫോറന്‍സിക് പരിശോധന അസാധ്യമാണെന്നും മാത്യു സാമുവല്‍ പറയുന്നു.

MediaOne Logo

Web Desk

  • Published:

    21 April 2019 8:11 AM GMT

ഒളിക്യാമറാ വിവാദം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് മാത്യു സാമുവല്‍
X

കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളിക്യാമറാ ഓപറേഷന്റെ വിശ്വാസ്യതയെയും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനെയും ചോദ്യം ചെയ്ത് അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകന്‍ മാത്യു സാമുവല്‍. ഒളിക്യാമറ ഓപ്പറേഷന് ഉപയോഗിച്ച ഉപകരണങ്ങള്‍ പോലും പൊലീസിന് കൈമാറിയിട്ടില്ല. ഇവ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന സാധ്യമല്ലെന്നും മാത്യു സാമുവല്‍ പറഞ്ഞു.

തെഹല്‍ക മാനേജിങ് എഡിറ്ററായിരിക്കെ നടത്തിയ ഒളിക്യാമറാ ഓപറേഷനുകളുടെ പേരില്‍ നേരിട്ട ശാസ്ത്രീയ പരിശോധനകളുടെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് മാത്യു സാമുവലിന്റെ വിമര്‍ശനം. കോപ്പി ചെയ്ത ദൃശ്യങ്ങള്‍ മാത്രമാണ് പൊലീസിന് നല്‍കിയിരിക്കുന്നത് എന്നും ഇതുവച്ച് ഫോറന്‍സിക് പരിശോധന അസാധ്യമാണെന്നും മാത്യു സാമുവല്‍ പറയുന്നു.

ഒളിക്യാമറാ ദൃശ്യം സംപ്രേഷണം ചെയ്ത ചാനലിനും അതിന്റെ എഡിറ്റര്‍ക്കും വാര്‍ത്തയുടെ വിശ്വാസ്യത ബോധ്യപ്പെടുത്താനായിട്ടില്ല. താനായിരുന്നു എഡിറ്ററെങ്കില്‍ ഇത് പ്രസിദ്ധീകരിക്കുക പോലും ചെയ്യില്ല. അത്രക്ക് വിശ്വാസ്യതയില്ലാത്ത തരത്തിലാണ് അത് ചെയ്തിരിക്കുന്നത്.

കേസ് കോടതിയില്‍ നിലനില്‍ക്കില്ല. പരിശോധനക്ക് വേണ്ടി എന്തൊക്കെ രേഖകളും തെളിവുകളും നല്‍കിയെന്നും ഏത് ലാബിലാണ് പരിശോധന നടത്തിയത് എന്നും പൊലീസും വിശദീകരിക്കേണ്ടതുണ്ടെന്നും മാത്യു സാമുവല്‍ പറയുന്നു.

TAGS :

Next Story