Quantcast

ബാഴ്‌സയില്‍ നിന്ന് എന്നെ രക്ഷിച്ചതിന് നന്ദി; വികാരഭരിതനായി സുവാരസ്

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സുവാരസ് ബാഴ്‌സയില്‍ നിന്ന് അത്‌ലറ്റിക്കോ മാഡ്രിഡിലെത്തിയത്

MediaOne Logo

Sports Desk

  • Published:

    23 May 2021 5:52 AM GMT

ബാഴ്‌സയില്‍ നിന്ന് എന്നെ രക്ഷിച്ചതിന് നന്ദി; വികാരഭരിതനായി സുവാരസ്
X

അത്‌ലറ്റിക്കോ മാഡ്രിഡ് ലാ ലിഗ ചാമ്പ്യന്‍മാരായതിന് പിന്നാലെ വികാരഭരിതനായി ലൂയി സുവാരസ്. കരിയറില്‍ ഏറ്റവും ബുദ്ധിമുട്ടിലായ സമയത്ത് തന്നെ സഹായിച്ചതിന് അത്‌ലറ്റിക്കോ മാനേജ്‌മെന്റിനോട് നന്ദിയുണ്ടെന്ന് സുവാരസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സുവാരസ് ബാഴ്‌സയില്‍ നിന്ന് അത്‌ലറ്റിക്കോ മാഡ്രിഡിലെത്തിയത്.

ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്തിലൂടെയായിരുന്നു ഞാന്‍ കടന്നുപോയത്. എന്നാല്‍ അത്‌ലറ്റിക്കോ അവരുടെ വാതിലുകള്‍ എനിക്കായി തുറന്നുതന്നു. ഞാന്‍ ഇപ്പോഴും ഒരു ശക്തിയാണെന്ന് തെളിയിക്കാന്‍ അവസരം നല്‍കി. എന്നെ വിശ്വസിച്ചതിന് എല്ലായിപ്പോഴും ഈ ക്ലബ്ബിനോട് ഞാന്‍ നന്ദിയുള്ളവനായിരിക്കും-ലാ ലിഗ മത്സരത്തിന് ശേഷം സുവാരസ് പ്രതികരിച്ചു.

ലീഗിലെ അവസാന മത്സരത്തില്‍ വയാഡോളിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് അത്‌ലറ്റിക്കോ കിരീടം നേടിയത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഒരു ഗോളിന് പിന്നിലായിരുന്നു അത്‌ലറ്റിക്കോ. രണ്ടാം പകുതിയില്‍ എയ്ഞ്ചല്‍ കൊറിയയും ലൂയി സുവാരസും നേടിയ ഗോളുകളിലൂടെ അത്‌ലറ്റിക്കോ കിരീടം നേടിയത്.

TAGS :

Next Story