Quantcast

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോവിഡ് ടൂള്‍കിറ്റ് തയ്യാറാക്കുന്ന വീഡിയോ പങ്കുവെച്ച് ബി.വി ശ്രീനിവാസ്

കോവിഡ് കാലത്ത് ഡല്‍ഹി കേന്ദ്രീകരിച്ച് സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ബി.വി ശ്രീനിവാസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസിക്കപ്പെട്ടിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-05-30 14:28:53.0

Published:

30 May 2021 7:57 PM IST

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോവിഡ് ടൂള്‍കിറ്റ് തയ്യാറാക്കുന്ന വീഡിയോ പങ്കുവെച്ച് ബി.വി ശ്രീനിവാസ്
X

കോവിഡിന്റെ മറവില്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാറിനെതിരെ ടൂള്‍കിറ്റ് വിതരണം ചെയ്യുന്നുവെന്ന ബി.ജെ.പിയുടെ ആരോപണത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ്. കോവിഡ് രോഗികള്‍ക്ക് വിതരണം ചെയ്യാനുള്ള ഭക്ഷണം പാക്ക് ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് ബി.വി ശ്രീനിവാസിന്റെ ട്വീറ്റ്.

കോവിഡിനിടെ യൂത്ത് കോണ്‍ഗ്രസ് ടൂള്‍കിറ്റ് തയ്യാറാക്കുന്നു എന്ന തലക്കെട്ടിലാണ് ഭക്ഷണം പാക്ക് ചെയ്യുന്ന വീഡിയോ ശ്രീനിവാസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയെ ടാഗ് ചെയ്തുകൊണ്ടാണ് ശ്രീനിവാസിന്റെ ട്വീറ്റ്.

കോവിഡ് കാലത്ത് ഡല്‍ഹി കേന്ദ്രീകരിച്ച് സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ബി.വി ശ്രീനിവാസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസിക്കപ്പെട്ടിരുന്നു. ശ്രീനിവാസിന് മാധ്യമശ്രദ്ധ കിട്ടിയതോടെ അദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിച്ച് ഇ.ഡി സംഘമെത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു.

TAGS :

Next Story