കോവിഡ് രോഗിയുടെ മൃതദേഹം നദിയില്‍ തള്ളി; ബന്ധുക്കള്‍ അറസ്റ്റില്‍
മൃതദേഹം നദിയില്‍ തള്ളുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം നദിയില്‍ തള്ളി. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ആയിരക്കണക്കിന് കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിയത് ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പിന്നാലെയാണ് പുതിയ സംഭവം.
മൃതദേഹം നദിയില്‍ തള്ളുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാഹനത്തിലാണ് മൃതദേഹവുമായി ഒരു സംഘം എത്തിയത്. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ രണ്ടുപേര്‍ ഓറഞ്ച് തുണിയില്‍ പൊതിഞ്ഞ മൃതദേഹം രാപ്തി നദിയിലെറിയുകയായിരുന്നു.
In UP's Balrampur district, video of body of man being thrown in the river from a bridge has surfaced. The body was of a man who succumbed to Covid on May 28. pic.twitter.com/DEAAbQzHsL
— Piyush Rai (@Benarasiyaa) May 30, 2021
മൃതദേഹം കോവിഡ് രോഗിയുടേതാണോ എന്ന് സംശയമുണ്ടായിരുന്നു. മെഡിക്കല്‍ ഓഫീസര്‍ മൃതദേഹം പരിശോധിച്ച് കോവിഡ് രോഗിയുടേതാണെന്ന് സ്ഥിരീകരിച്ചു. മെയ് 25നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും 28ന് മരിച്ചുവെന്നും ഡോക്ടര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിയത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നദികളില്‍ നിരീക്ഷണം ശക്തമാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരുന്നു.
Adjust Story Font
16

