ചുറ്റിലും കോവിഡ് പടരുമ്പോള്‍ ഒരു കോവിഡ് രോഗി പോലുമില്ലാതെ ഒരു ഗ്രാമം
ജനുവരിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇവിടെ കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും എല്ലാവരും നെഗറ്റീവായിരുന്നു.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഒഡീഷ്യയിലെ ഗ്രാമങ്ങളില്‍ കോവിഡ് പടരുകയാണ്. എന്നാല്‍ ചുറ്റുപാടുള്ള എല്ലാ ഗ്രാമങ്ങളിലും കോവിഡ് രോഗികള്‍ പെരുകുമ്പോള്‍ ഒരു കോവിഡ് രോഗി പോലുമില്ലാത്ത ഒരു ഗ്രാമമുണ്ട ഇവിടെ. ദാനാപൂര്‍ പഞ്ചായത്തിലെ കരഞ്ജര ഗ്രാമത്തിലെ ജനങ്ങളാണ് കൃത്യമായ കരുതലിലൂടെ കോവിഡിനെ പ്രതിരോധിക്കുന്നത്.
261 കുടുംബങ്ങളാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. ഏകദേശം 1234 ആണ് ഇവിടത്തെ ജനസംഖ്യ. ജനുവരിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇവിടെ കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും എല്ലാവരും നെഗറ്റീവായിരുന്നു. പിന്നെ ഇതുവരെ ആര്‍ക്കും കോവിഡ് ലക്ഷണങ്ങളുണ്ടായിട്ടില്ല.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി എല്ലാവരുടെയും ആരോഗ്യനില പരിശോധിക്കുന്നുണ്ട്. ബോധവല്‍ക്കരണവും കൃത്യമായി നടക്കുന്നുണ്ട്. അടുത്തിടെ ജില്ലാ കളക്ടര്‍ ഗ്രാമം സന്ദര്‍ശിച്ചിരുന്നു. ജനങ്ങള്‍ കോവിഡിനെക്കുറിച്ച് ബോധവാന്‍മാരാണെന്നും കൃത്യമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

