Quantcast

'പാര്‍ട്ടി വിളിച്ചാല്‍ പ്രചരണ രംഗത്തുണ്ടാകും, കോണ്‍ഗ്രസിന്‍റെ വിജയമാണ് പ്രധാനം' ഗുലാം നബി ആസാദ്

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ചിടങ്ങളിലും കോണ്‍ഗ്രസിന്‍റെ വിജയത്തിനായി പ്രചരണരംഗത്തിറങ്ങാന്‍ തയ്യാറാണെന്നായിരുന്നു ഗുലാം നബിയുടെ പ്രതികരണം.

MediaOne Logo

  • Published:

    5 March 2021 8:18 PM IST

പാര്‍ട്ടി വിളിച്ചാല്‍ പ്രചരണ രംഗത്തുണ്ടാകും, കോണ്‍ഗ്രസിന്‍റെ വിജയമാണ് പ്രധാനം ഗുലാം നബി ആസാദ്
X

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനായി പ്രചരണ രംഗത്തുണ്ടാകുമെന്ന് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. മുന്‍ രാജ്യസഭ പ്രതിപക്ഷ നേതാവായിരുന്ന ഗുലാം നബി ആസാദ് ബി.ജെ.പിയില്‍ ചേരും എന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെയെല്ലാം ഖണ്ഡിച്ചു കൊണ്ടാണ് കോണ്‍ഗ്രസിനായി തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചരണത്തിനുണ്ടാകുമെന്ന് ഗുലാം നബി ആസാദ് പ്രതികരിച്ചത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ചിടങ്ങളിലും കോണ്‍ഗ്രസിന്‍റെ വിജയത്തിനായി പ്രചരണരംഗത്തിറങ്ങാന്‍ തയ്യാറാണെന്നായിരുന്നു ഗുലാം നബിയുടെ പ്രതികരണം.

‘അഞ്ചിടങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണത്തിനിറങ്ങുകയാണ്. കോണ്‍ഗ്രസിന്‍റെ വിജയത്തിനാണ് പ്രാധാന്യം നല്‍കുന്നത്. പാര്‍ട്ടിയോ, സ്ഥാനാര്‍ത്ഥിയോ ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി എവിടെയും പോകും’ ഗുലാം നബി ആസാദ് പറഞ്ഞു.

അടുത്തിടെ ഗുലാം നബി ആസാദിന് രാജ്യസഭയില്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ പ്രധാനമന്ത്രി വികാരാധീനനായിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൊതുവേദിയില്‍ വെച്ച് ഗുലാം നബി ആസാദ് പ്രശംസിക്കുകയും ചെയ്തിരുന്നു. ജമ്മുവില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ ആയിരുന്നു മോദിയെ ആസാദ് പ്രശംസിച്ചത്. തുടര്‍ന്ന് അദ്ദേഹം ബി.ജെ.പിയില്‍ ചേക്കേറുമെന്ന അഭ്യൂഹം ശക്തമായിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ആസാദ് നേരത്തെ പല കാര്യങ്ങളില്‍ വിയോജിച്ചതും അഭ്യൂഹങ്ങള്‍ക്ക് കാരണമായി.

ഗുലാം നബിയുടെ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തെ ഒട്ടാകെ ഞെട്ടിച്ചിരുന്നു. പ്രധാനമന്ത്രിയെ പുകഴ്ത്തി സമയം പാഴാക്കുന്നത് നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി തന്നെ പരസ്യ പ്രസ്താവനയിറക്കിയിരുന്നു.

TAGS :

Next Story