Quantcast

'100% കമ്യുണിസ്റ്റ് ഭ്രാന്തൻ': ന്യൂയോർക്ക് മേയർ പ്രൈമറി വിജയത്തിന് ശേഷം സൊഹ്‌റാൻ മംദാനിക്കെതിരെ ട്രംപ്

മാംദാനിയെ തെരഞ്ഞെടുത്തതിൽ ഡെമോക്രാറ്റിക് പാർട്ടി പരിധി ലംഘിച്ചു എന്നും ട്രംപ് കുറ്റപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    26 Jun 2025 12:42 PM IST

100% കമ്യുണിസ്റ്റ് ഭ്രാന്തൻ: ന്യൂയോർക്ക് മേയർ പ്രൈമറി വിജയത്തിന് ശേഷം സൊഹ്‌റാൻ മംദാനിക്കെതിരെ ട്രംപ്
X

വാഷിംഗ്‌ടൺ: ന്യൂയോർക് മേയർ പ്രൈമറി വിജയം നേടിയ സൊഹ്‌റാൻ മാംദാനിക്കെതിരെ കടുത്ത വംശീയതയും മുസ്‌ലിംവിരുദ്ധതയുമായി വലതുപക്ഷ നേതാക്കൾ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. മാംദാനിയുടെ വിജയം 9/11 നെ ഓർമിപ്പിക്കുന്നതാണെന്നും ഒരു മുസ്‌ലിമിനെ തെരഞ്ഞെടുക്കുന്നത് 'മറ്റൊരു 9/11' ഉറപ്പാക്കുമെന്ന് പോലും കടത്തി പറയാൻ അവർ മടിച്ചില്ല. എന്നാൽ ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനിയെ തെരഞ്ഞെടുത്തതിൽ എതിർപ്പുമായി രംഗത്ത് വന്നിരിക്കുകായാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. '100 ശതമാനം കമ്യുണിസ്റ്റ് ഭ്രാന്തൻ' എന്നാണ് ട്രംപ് മാംദാനിയെ വിശേഷിപ്പിച്ചത്. മാംദാനിയെ തെരഞ്ഞെടുത്തതിൽ ഡെമോക്രാറ്റിക് പാർട്ടി 'പരിധി ലംഘിച്ചു' എന്ന് ആരോപിക്കുകയും ചെയ്തു.





ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ മാംദാനിയെ പിന്തുണച്ചതിന് കോൺഗ്രസ് വനിത അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ്, സെനറ്റർ ചക്ക് ഷൂമർ എന്നിവരുൾപ്പെടെയുള്ള നേതാക്കളെ യുഎസ് പ്രസിഡന്റ് വിമർശിച്ചു. 'ഒടുവിൽ അത് സംഭവിച്ചു. ഡെമോക്രാറ്റുകൾ പരിധി ലംഘിച്ചു. 100% കമ്യുണിസ്റ്റ് ഭ്രാന്തനായ സൊഹ്‌റാൻ മംദാനി ഡെം പ്രൈമറിയിൽ വിജയിച്ച് മേയറാകാനുള്ള പാതയിലാണ്. നമുക്ക് മുമ്പും തീവ്ര ഇടതുപക്ഷക്കാർ ഉണ്ടായിരുന്നു. പക്ഷേ ഇത് അൽപ്പം പരിഹാസ്യമായി മാറുകയാണ്.' ട്രംപ് പറഞ്ഞു.

മറ്റൊരു പോസ്റ്റിൽ ഡെമോക്രാറ്റുകൾ കോൺഗ്രസ് വനിത ജാസ്മിൻ ക്രോക്കറ്റിനെ പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യണമെന്നും കാബിനറ്റ് സ്ഥാനങ്ങൾ നൽകണമെന്നും ട്രംപ് നിർദ്ദേശിച്ചു. 'മംദാനി നമ്മുടെ ഭാവി കമ്മ്യൂണിസ്റ്റ് മേയറായാൽ രാജ്യം ശരിക്കും തകരും.' ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യൻ വംശജയായ ചലച്ചിത്ര നിർമാതാവ് മീര നായരുടെയും ഇന്ത്യൻ ഉഗാണ്ടൻ അക്കാദമിക് മഹ്മൂദ് മംദാനിയുടെയും മകനായ സൊഹ്‌റാൻ മാംദാനി മേയർ ആൻഡ്രൂ കുമോവോക്കെതിരെ ചൊവ്വാഴ്ച രാത്രി വിജയം നേടി. അവസാന മത്സരത്തിൽ മംദാനി വിജയിച്ചാൽ ന്യൂയോർക്കിലെ ആദ്യത്തെ മുസ്‌ലിം മേയറായി സൊഹ്‌റാൻ മാംദാനി മാറും.


TAGS :

Next Story