Quantcast

മൂന്നു മാസമായി ലൈംഗിക പീഡനം; പിതാവിനെ 14കാരി വെടിവെച്ചു കൊന്നു

ശനിയാഴ്ച പുലര്‍ച്ചെ ആറു മണിയോടെയാണ് കൊല നടന്നത്

MediaOne Logo

Web Desk

  • Published:

    25 Sept 2023 12:21 PM IST

14-year-old girl shoots dead father
X

പ്രതീകാത്മക ചിത്രം

ഇസ്‍ലാമാബാദ്: ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പതിനാലുകാരി വെടിവെച്ചു കൊന്നു. പാകിസ്താനിലെ ലാഹോർ നഗരത്തിലെ ഗുജ്ജർപുര ഏരിയയിലാണ് സംഭവം.കഴിഞ്ഞ മൂന്ന് മാസമായി പിതാവ് ബിലാല്‍ ഖാന്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ശനിയാഴ്ച പുലര്‍ച്ചെ ആറു മണിയോടെയാണ് കൊല നടന്നത്. ബിലാല്‍ ഉറങ്ങുമ്പോള്‍ പെണ്‍കുട്ടി പിസ്റ്റള്‍ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. വെടിയൊച്ച കേട്ടാണ് വീട്ടുകാര്‍ എഴുന്നേറ്റത്. എന്താണ് സംഭവിച്ചതെന്ന് അവർക്ക് ആദ്യം മനസ്സിലായില്ല. സംഭവം അറിഞ്ഞപ്പോൾ അവർ പോലീസിനെ അറിയിക്കാതിരിക്കാൻ ശ്രമിച്ചു, ഒടുവിൽ ഉച്ചയോടെ അയൽക്കാരൻ വിവരമറിയിച്ചു.പെൺകുട്ടിയെയും അവളുടെ അമ്മയെയും സഹോദരനെയും അയൽവാസിയെയും സിവിൽ ലൈൻസ് പോലീസ് സൂപ്രണ്ട് ഹസൻ ഭാട്ടി ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പിടികൂടുകയായിരുന്നു.

"താൻ നരകത്തിലൂടെയാണ് പോകുന്നതെന്നും ബലാത്സംഗം ചെയ്ത പിതാവിനെ കൊല്ലാൻ തീരുമാനിച്ചെന്നും അതിനാൽ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും അവൾ പറഞ്ഞു," കേസ് അന്വേഷിക്കുന്ന സൊഹൈൽ കാസ്മി പറഞ്ഞു. പിതാവ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തതിന് പാകിസ്താന്‍ കോടതി മറ്റൊരാള്‍ക്ക് വെള്ളിയാഴ്ച വധശിക്ഷ വിധിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. എം. റഫീക്കിനാണ് അഡീഷണൽ സെഷൻസ് ജഡ്ജി മിയാൻ ഷാഹിദ് ജാവേദ് വധശിക്ഷ വിധിച്ചത്. ''ഒരു പിതാവ് എപ്പോഴും തന്‍റെ കുട്ടികളുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്നു. കൂടാതെ വീടിന് പുറത്ത് കുട്ടിയെ ആരെങ്കിലും ഉപദ്രവിച്ചാല്‍ അവള്‍ പിതാവിലാണ് അഭയം പ്രാപിക്കുന്നത്. എന്നാല്‍ ഈ സംഭവത്തില്‍ പിതാവ് തന്നെയാണ് കുറ്റം ചെയ്തത്. പ്രായപൂർത്തിയാകാത്ത സ്വന്തം മകളുടെ വ്യക്തിത്വത്തെയും ആത്മാവിനെയും ശരീരത്തെയും നശിപ്പിച്ചു.മകള്‍ക്ക് മാനസികാഘാതമുണ്ടാക്കി'' കോടതി പറഞ്ഞു.

TAGS :

Next Story