വെസ്റ്റ് ബാങ്കിൽ രണ്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു
ജെനിന് സമീപത്തുള്ള തയാസിർ ചെക്ക് പോയിന്റിൽ ഫലസ്തീൻ യുവാവ് നടത്തിയ വെടിവെപ്പിലാണ് സൈനികർ കൊല്ലപ്പെട്ടത്.

വെസ്റ്റ് ബാങ്ക്: വടക്കൻ അധിനിവേശ വെസ്റ്റ് ബാങ്കിലെ ചെക്ക് പോയിന്റിൽ ഫലസ്തീൻ യുവാവ് നടത്തിയ വെടിവെപ്പിൽ രണ്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു. ഫലസ്തീൻ യുവാവിനെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. ജെനിന് സമീപത്തുള്ള തയാസിർ ചെക്ക് പോയിന്റിലാണ് ആക്രമണമുണ്ടായത്.
എം-16 ഓട്ടോമാറ്റിക് റൈഫിളുമായി എത്തിയ യുവാവ് ബങ്കറിൽ പുറത്തുവന്ന സൈനികനെ ക്ലോസ് റേഞ്ചിൽ വെടിയുതിർക്കുകയായിരുന്നുവെന്നും വെടിവെപ്പ് ഏതാനും മിനിറ്റുകൾ നീണ്ടുനിന്നുവെന്നും ഇസ്രായേലി മാധ്യമമായ യെനെറ്റ് റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ആംബുലൻസ് സർവീസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം എട്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.
ഗസ്സയിൽ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ വെസ്റ്റ് ബാങ്കിൽ രൂക്ഷമായ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. വെസ്റ്റ് ബാങ്കിൽ സുരക്ഷാ പരിശോധന കർശനമാക്കിയ ഇസ്രായേൽ നിലവിലുള്ള ചെക്ക് പോയിന്റുകൾക്ക് പുറമെ ഒരു ചെക്ക് പോയിന്റ് കൂടി സ്ഥാപിക്കുകയും ചെയ്തിരുന്നു. 900ൽ കൂടുതൽ ചെക്ക് പോയിന്റുകളും ഗെയ്റ്റുകളും മൺകൂനകളും വ്യത്യസ്ത പ്രദേശങ്ങളിൽ താമസിക്കുന്ന ഫലസ്തീനികൾ തമ്മിലുള്ള ബന്ധം വളരെ ദുഷ്‌കരമാക്കിയിട്ടുണ്ട്.
Adjust Story Font
16

