Quantcast

അബ്ദുല്‍ അല്‍ സഈദിനെ മുസ്‌ലിം ബ്രദര്‍ഹുഡ് അംഗമെന്ന് വിളിച്ച് ട്രംപ്

ആരോപണം അല്‍ സഈദ് നിഷേധിച്ചു

MediaOne Logo

Web Desk

  • Published:

    15 Oct 2026 8:54 PM IST

Abdul El-Sayed faces Muslim Brotherhood claims in Michigan
X

വാഷിങ്ടണ്‍ ഡിസി: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മിഷിഗണിലെ സെനറ്റ് സ്ഥാനാര്‍ഥിയായ അബ്ദുല്‍ അല്‍ സഈദിനെ മുസ്‌ലിം ബ്രദര്‍ഹുഡിലെ അംഗമെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

മുസ്‌ലിം ബ്രദര്‍ഹുഡിലെ അംഗമാണെന്ന് അല്‍ സഈദ് നേരത്തെ പറഞ്ഞിട്ടുണ്ടെന്നാണ് ട്രംപിന്റെ വാദം. യുഎസ് കോണ്‍ഗ്രസില്‍ മുസ്‌ലിം ബ്രദര്‍ഹുഡിലെ ഒരാള്‍ അംഗമായിരിക്കുന്നതും സുരക്ഷാ സമിതികളിലൊന്നില്‍ പ്രവര്‍ത്തിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു.


ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മധ്യപൂര്‍വേഷ്യയില്‍ വ്യാപക പിന്തുണയുള്ള സംഘടനയാണ് മുസ്‌ലിം ബ്രദര്‍ഹുഡ്. എന്നാല്‍, അമേരിക്ക ഈ സംഘടനയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്ന ആരോപണം അല്‍ സഈദ് നിഷേധിച്ചു.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അബ്ദുല്‍ അല്‍ സഈദിനെതിരെ മുസ്‌ലിം ബ്രദര്‍ഹുഡ് ബന്ധം റിപ്പബ്ലിക്കന്‍ നേതാക്കള്‍ വ്യാപകമായി ഉയര്‍ത്തുന്നുണ്ട്. യുഎസ് പ്രസിഡന്റ് കൂടി ഇതില്‍ ഭാഗമായതോടെ ആരോപണം തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചയായി. അതേസമയം, തനിക്കോ കുടുംബത്തിനോ മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

TAGS :

Next Story