ഇറാനിലെ ആണവകേന്ദ്രങ്ങളിലെ ആക്രമണം: 'അമേരിക്ക ഫലം അനുഭവിക്കും'; പ്രതികരണവുമായി ഖാംനഈ
ഫോർദോ ഉൾപ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ബോംബിട്ടത്

തെഹ്റാന്‍: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ ആക്രമിച്ച അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ.അമേരിക്ക ഫലം അനുഭവിക്കുന്ന് മുൻ വീഡിയോ റീഷെയർ ചെയ്ത് ഖാംനഈ പ്രതികരിച്ചു. ഞങ്ങൾക്ക് നേരെയുള്ള ആക്രമണം യുഎസിന്റെ കൂടി കുഴിതോണ്ടുന്നതായിരിക്കുമെന്ന് വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ഖാംനഈ പങ്കുവെച്ചിരുന്നു.ആ വീഡിയോയാണ് ആണവകേന്ദ്രങ്ങളിലെ ആക്രമണത്തിന് പിന്നാലെ അദ്ദേഹം റീ ഷെയര്‍ ചെയ്തത്. ഇറാൻ നേരിടുന്ന ഏതൊരു ദോഷത്തേക്കാളും വളരെ വലുതായിരിക്കും അമേരിക്കക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങളെന്നും ഖാംനഈയുടെ വീഡിയോയിൽ പറയുന്നു.
ഫോർദോ ഉൾപ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ബോംബിട്ടത്.ഫോർദോക്ക് പുറമെ നതൻസ് , ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിലാണ് യു എസ് ബോംബ് വർഷിച്ചത്. ദൗത്യം പൂർത്തീകരിച്ചു ബിഗ് 2 ബോംബർ വിമാനങ്ങൾ സുരക്ഷിതമായി മടങ്ങിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.ഇനി സമാധാനത്തിന്റെ യുഗമെന്നും ട്രംപ് പറഞ്ഞു.
അതേസമയം,റേഡിയേഷൻ ഇല്ലെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും ഇറാൻ അറിയിച്ചു. ആക്രമണം ഫോർദോ പ്ലാന്റിന്റെ കവാടത്തിലാണ് നടന്നതെന്നും ഇറാൻ സ്ഥിരീകരീച്ചു. മുഴുവൻ കേന്ദ്രങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാന്‍ അറിയിച്ചു.ആണവ കേന്ദ്രങ്ങളിലെ സമ്പുഷ്ടീകരിച്ച യുറേനിയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്.
Adjust Story Font
16

