Quantcast

കൊന്നു തിന്നാൻ പരസ്യം നൽകി, സുഹൃത്തിനെ 10 മാസത്തോളം ഭക്ഷണമാക്കി - അർമിൻ മെയ്‌വെസ്: നരഭോജിയായ ജർമൻകാരൻ

സാധാരണയായി കൊലപാതകികൾ ഇരകളെ തേടി നടക്കുകയാണ് പതിവെങ്കിൽ ജർമനിയിലെ അർമിൻ മെയ്‌വെസ് എന്ന നരഭോജിയായ മനുഷ്യൻ വ്യത്യസ്തനായിരുന്നു

MediaOne Logo

ആത്തിക്ക് ഹനീഫ്

  • Updated:

    2026-02-07 11:40:01.0

Published:

7 Feb 2026 5:03 PM IST

കൊന്നു തിന്നാൻ പരസ്യം നൽകി, സുഹൃത്തിനെ 10 മാസത്തോളം ഭക്ഷണമാക്കി - അർമിൻ മെയ്‌വെസ്: നരഭോജിയായ ജർമൻകാരൻ
X

ബെർലിൻ: മനുഷ്യ ചരിത്രത്തെ അമ്പരപ്പിച്ച പല കൊലപാതക കഥകൾക്കും ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ജാക്ക് ദി റിപ്പർ, റ്റെഡ് ബൻഡി മുതൽ ഓട്ടോ ശങ്കർ, സയനൈഡ് മോഹൻ തുടങ്ങിയ പലരുടെയും കഥകൾ കേട്ട് ഉറക്കം നഷ്ടപ്പെട്ടവരാണ് പലരും. സാധാരണയായി കൊലപാതകികൾ ഇരകളെ തേടി നടക്കുകയാണ് പതിവെങ്കിൽ ജർമനിയിലെ അർമിൻ മെയ്‌വെസ് എന്ന നരഭോജിയായ മനുഷ്യൻ വ്യത്യസ്തനായിരുന്നു. ജർമനിയിലെ റോട്ടൻബർഗ് എന്ന പട്ടണത്തിൽ താമസിച്ചിരുന്ന മെയ്‌വെസ് ഒരു കമ്പ്യൂട്ടർ ടെക്നീഷ്യനായിരുന്നു. ഒരിക്കൽ മെയ്‌വെസ് ലോകത്തെ ഞെട്ടിക്കുന്ന ഒരു ഓൺലൈൻ പരസ്യം പോസ്റ്റ് ചെയ്തു. 'കൊന്ന് തിന്നാൻ തയ്യാറുള്ള മനുഷ്യനെ ആവശ്യമുണ്ട്'. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ ബെർലിനിലുള്ള എഞ്ചിനീയറായ യുവാവ് ഈ വാർത്തയോട് പ്രതികരിച്ചു.

സ്വന്തം ഇഷ്‌പ്രകാരം മെയ്‌വെസിന്റെ വീട്ടിലെത്തിയ ടെക്കിയായ യുവാവ് തന്നെ കൊന്നു തിന്നാൻ അയാൾക്ക് പൂർണ സമ്മതം നൽകി. ആ രാത്രി നടന്ന ഓരോ കാര്യങ്ങളും മെയ്‌വെസ് വിഡിയോയിൽ പകർത്തിയിരുന്നു. അത്യന്തം ക്രൂരമായ ആ ദൃശ്യങ്ങൾ പിന്നീട് കോടതിയിൽ പ്രദർശിപ്പിച്ചപ്പോൾ, അത് കണ്ടുനിന്ന ജഡ്‌ജിമാരും ഉദ്യോഗസ്ഥരും തലകറങ്ങി വീണു എന്നാണ് പറയപ്പെടുന്നത്. തന്നെ തേടിയെത്തിയ യുവാവിനെ കൊന്ന് അടുത്ത പത്ത് മാസങ്ങളിലായി മെയ്‌വെസ് ഭക്ഷിച്ചു. ഒലിവ് ഓയിൽ, വെളുത്തുള്ളി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്താണ് അവ പാചകം ചെയ്തതെന്നും മാംസത്തിന് പന്നിയിറച്ചിയുടെ രുചിയായിരുന്നുവെന്നും പിൽകാലത്ത് നൽകിയ ഒരു അഭിമുഖത്തിൽ മെയ്‌വെസ് വെളിപ്പെടുത്തി.

കൊന്നുതിന്നാനായി വീണ്ടും പരസ്യം നൽകിയതോടെയാണ് ഇയാൾ പിടിക്കപ്പെടുന്നത്. പോസ്റ്റ് കണ്ട ഒരു ഓസ്ട്രിയൻ വിദ്യാർഥി അധികാരികൾക്ക് സൂചന നൽകിയതിനെ തുടർന്ന് 2002 ഡിസംബറിൽ മെയ്‌വെസ് അറസ്റ്റിലായി. മരവിച്ച ശരീരഭാഗങ്ങളും നാല് മണിക്കൂർ ദൈർഘ്യമുള്ള വിഡിയോ ടേപ്പും മെയ്‌വെസിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. എന്നാൽ ഈ കേസ് ജർമൻ കോടതിയെ വലിയൊരു പ്രതിസന്ധിയിലാക്കി. കൊല്ലപ്പെട്ട ആൾക്ക് മരിക്കാൻ സമ്മതമായിരുന്നു എന്നതിനാൽ ഇത് കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനായില്ല. എന്നാൽ ഒടുവിൽ, ക്രൂരമായ കൊലപാതകമായി കണക്കാക്കി കോടതി മെയ്‌വെസിന് ജീവപര്യന്തം തടവ് വിധിച്ചു.

ലോകത്തെ നടുക്കിയ കൊലപാതക രീതി അവലംബിച്ച അർമിൻ മെയ്‌വെസ് ഇന്നും ജയിലിലാണ്. ഇന്റർനെറ്റിന്റെ ഇരുണ്ട ലോകത്ത് ഒളിഞ്ഞിരിക്കുന്ന അപകടങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമായി ഈ കേസ് ഇന്നും അറിയപ്പെടുന്നു. ഇപ്പോൾ ജർമനിയിലെ ജയിലിൽ ജീവിതം നയിക്കുന്ന മെയ്‌വെസ്, നരഭോജനം ഉപേക്ഷിച്ചതായി അവകാശപ്പെടുന്നു. അദ്ദേഹം ഒരു സസ്യാഹാരിയായി മാറിയെന്നും തന്റെ കഥ പറയാൻ താൽപ്പര്യമുള്ള ചലച്ചിത്ര നിർമാതാക്കളുമായും എഴുത്തുകാരുമായും സഹകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട് .

TAGS :

Next Story