Quantcast

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു: ഡേ കെയർ ജീവനക്കാരിക്കെതിരെ 47 കേസ്

കൃത്യത്തിന് ശേഷം ഫോട്ടോകളെടുത്തതായും അത് സൂക്ഷിച്ച് വെച്ചിരുന്നതായും മിഷിഗണ്‍ പൊലീസ് പറയുന്നു

MediaOne Logo

Web Desk

  • Published:

    25 Oct 2025 11:48 AM IST

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു: ഡേ കെയർ ജീവനക്കാരിക്കെതിരെ 47 കേസ്
X

ഗെയ്‌ല ബെന്നിറ്റ് Photo-AFP

വാഷിങ്ടണ്‍: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ഡേ കെയര്‍ ജീവനക്കാരനെതിരെ കേസ്. അമേരിക്കയിലെ മിഷിഗണിലെ ഡെട്രോയിറ്റിലാണ് സംഭവം.

ഗെയ്‌ല ബെന്നിറ്റ് എന്ന 60കാരനെതിരൊയാണ് കേസ്. 2013നും 2020നും ഇടയിൽ തന്റെ കുടുംബത്തിലെ കുട്ടികളെ പീഡിപ്പിച്ചതായി ഒരാള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് എടുത്തത്. 47 കുറ്റങ്ങളാണ് ബെന്നിറ്റിനെതിരെ ചുമത്തിയതെന്ന് മിഷിഗണ്‍ പൊലീസ് പറഞ്ഞു. മിഡ്‌ലാൻഡ് കൗണ്ടിയിലെ പ്രൈറി റോഡിലുള്ള ബെന്നിറ്റിന്റെ വീട്ടിൽ വെച്ചാണ് പീഡനം നടന്നതെന്ന് മിഷിഗൺ സ്റ്റേറ്റ് പൊലീസ് വ്യക്തമാക്കി.

കൃത്യത്തിന് ശേഷം ഫോട്ടോകളെടുത്തതായും അത് സൂക്ഷിച്ച് വെച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. വ്യക്തമായ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റിലേക്ക് എത്തിയത്. എല്ലാ ദിവസവും താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഒരു ഇര അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ബെന്നറ്റിന്റെ വീട്ടില്‍ നിന്നും നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് പടിടച്ചെടുത്തു. വിശദമായ അന്വേഷണം നടക്കുയാണെന്നും ഇനിയും പ്രതിയെ വിശദമായി തന്നെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിക്കുന്നു.

TAGS :

Next Story