Quantcast

കൊറിയൻ യുവതികളെ മയക്കിക്കിടത്തി പീഡനപരമ്പര: ആസ്‌ട്രേലിയ ബി.ജെ.പി ഘടകത്തിന്‍റെ സ്ഥാപക പ്രസിഡന്റിനെതിരെ കുറ്റംചുമത്തി

ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി ആസ്‌ട്രേലിയ ഘടകം സ്ഥാപക പ്രസിഡന്റും ഹിന്ദു കൗൺസിൽ ഓഫ് ആസ്ട്രേലിയ മുൻ നേതാവുകൂടിയാണ് ബാലേഷ് ധൻക്കർ

MediaOne Logo

Web Desk

  • Updated:

    2023-04-25 09:09:51.0

Published:

25 April 2023 2:43 AM GMT

BaleshDhankarguiltyofKoreanWomenrapecase, rapecaseagainstAustraliaBJPfoundingpresident, BaleshDhankarrapecase, OverseasFriendsofBJPAustralia, BaleshDhankar, Koreanwomenrapecase, BJP Australia
X

ബാലേഷ് ധന്‍ക്കര്‍

സിഡ്‌നി: വ്യാജജോലി വാഗ്ദാനം നൽകി കൊറിയൻ യുവതികളെ പീഡിപ്പിക്കുകയും നഗ്നവിഡിയോ പകർത്തുകയും ചെയ്തതടക്കമുള്ള നിരവധി കേസുകളിൽ ആസ്‌ട്രേലിയയിലെ ബി.ജെ.പി പ്രവാസി സംഘടനാ മുൻ നേതാവ് കുറ്റക്കാരൻ. ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി(ഒ.എഫ്.ബി.ജെ.പി) ആസ്‌ട്രേലിയ ഘടകം സ്ഥാപക പ്രസിഡന്റായ ബാലേഷ് ധൻക്കറിനെതിരെയാണ് സിഡ്‌നി കോടതി ഗുരുതര കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. കൊറിയൻ യുവതികളെ മയക്കിക്കിടത്തി ലൈംഗികപീഡനത്തിനിരയാക്കിയതിനു പുറമെ മയക്കുമരുന്ന് ഉപയോഗം, ശാരീരികോപദ്രവം അടക്കമുള്ള വേറെയും കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

സിഡ്‌നിയുടെ സമീപകാല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലൈംഗിക കുറ്റകൃത്യമാണ് ബാലേഷിനെതിരെ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് 'ദി സിഡ്‌നി മോണിങ് ഹെറാൾഡ്' റിപ്പോർട്ട് ചെയ്തത്. വ്യാജ മൊഴിമാറ്റ ജോലികൾ ഉൾപ്പെടെ വാഗ്ദാനത്തിലൂടെ വലയിലാക്കി ലൈംഗികമായി പീഡിപ്പിച്ചെന്ന അഞ്ച് കൊറിയൻ യുവതികളുടെ പരാതികൾക്കു പിന്നാലെയാണ് ബാലേഷിനെതിരെ ആസ്‌ട്രേലിയൻ പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് ലൈംഗികവൈകൃതമടക്കമുള്ള നിരവധി ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസിനു ലഭിച്ചത്. 2018 ജനുവരിക്കും ഒക്ടോബറിനും ഇടയിലാണ് കേസിനാസ്പദമായ കുറ്റകൃത്യങ്ങൾ നടന്നത്.

സിഡ്‌നിയിലെ ഡൗണിങ് സെന്റർ ജില്ലാ കോടതിയാണ് കേസിൽ വിധിപറഞ്ഞത്. 39 കേസുകളിൽ ബാലേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇതിൽ 13 ലൈംഗിക പീഡനക്കേസ്, സമ്മതമില്ലാതെ നഗ്നവിഡിയോ പകർത്തിയ 17 കേസുകൾ, ആറ് മയക്കുമരുന്ന് കേസ്, മൂന്ന് ശാരീരികോപദ്രവം എന്നിവയാണ് ഇയാൾക്കെതിരെയുള്ളത്. ഇതിലെല്ലാം ബാലേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കോടതിമുറിയിൽ പൊട്ടിക്കരഞ്ഞാണ് ഇയാൾ വിധിപ്രസ്താവം കേട്ടത്.

ലൈംഗികവൈകൃത പരമ്പരകൾ; ഇരകൾ കൊറിയൻ യുവതികൾ

വ്യാജജോലി വാഗ്ദാനം ചെയ്ത് പരസ്യം ചെയ്യുക, അഭിമുഖത്തിനെത്തുന്ന സ്ത്രീകളെ ലഹരി കലർന്ന വസ്തുക്കളോ ഉറക്കുഗുളികയോ നൽകി മയക്കിക്കിടത്തുക, തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ഇതിന്റെ രംഗങ്ങൾ ഇര അറിയാതെ വിഡിയോയിൽ പകർത്തുകയും ചെയ്യുക... ബാലേഷ് ധൻക്കറിന്റെ ലൈംഗികവൈകൃതത്തിന്റെ രീതിയാണിത്. പ്രധാനമായും കൊറിയൻ യുവതികളാണ് ബാലേഷിന്റെ ലൈംഗിക അതിക്രമങ്ങളുടെ ഇരകൾ. കൊറിയൻ യുവതികളോട് ഇയാൾക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കൊറിയൻ ഭാഷയിൽനിന്ന് ഇംഗ്ലീഷിലേക്കുള്ള ട്രാൻസ്ലേഷൻ ജോലികളുടെ പരസ്യം നൽകിയാണ് ഇയാൾ ഇരകൾക്കായി ചൂണ്ടയിടുന്നത്. പരസ്യം കണ്ട് വിളിക്കുന്ന യുവതികളോട് അഭിമുഖത്തിന് വരാൻ ആവശ്യപ്പെടും. സിഡ്നിയിൽ ബാലേഷിന്റെ വീടിനു തൊട്ടടുത്തുള്ള ഹിൽറ്റൺ ഹോട്ടലിന്റെ ബാറിലേക്ക് വരാനാണ് ആവശ്യപ്പെടുക. തുടർന്ന് ഉറക്കഗുളികയോ മയക്കുമരുന്നോ മറ്റു ലഹരിവസ്തുക്കളോ കലർത്തിയ വെള്ളം ഇവർക്ക് കുടിക്കാൻ നൽകും.

ഇതു കുടിച്ച് ബോധരഹിതരാകുകയോ മയങ്ങിപ്പോകുകയോ ചെയ്യുന്ന സമയത്ത് യുവതികളുമായി തൊട്ടടുത്തുള്ള അപാർട്ട്മെന്റിലേക്ക് കൊണ്ടുപോകും. വീട്ടിലെത്തിച്ച ശേഷം ഇവരെയെല്ലാം ലൈംഗിക പീഡനത്തിനിരയാക്കുന്നതായണ് ഇയാളുടെ രീതി. ലൈംഗിക പീഡനത്തിനിടെ ബാലേഷ് മുറിയിലുള്ള ക്ലോക്കിൽ രഹസ്യമായി ഘടിപ്പിച്ച കാമറയിൽ രഹസ്യദൃശ്യങ്ങളെല്ലാം പകർത്തും. ചിലത് സ്വന്തം ഫോണിലെ കാമറയിലും പകർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇരകൾ അറിയാതെയാണ് ദൃശ്യങ്ങളെല്ലാം പകർത്തുക. വിവിധ കൊറിയൻ യുവതികളെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുന്ന മണിക്കൂറുകൾ ദൈർഘ്യമുള്ള 47 വിഡിയോ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.

ഒ.എഫ്.ബി.ജെ.പി സ്ഥാപക നേതാവായ ബാലേഷ് ആസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും പ്രബലരായ നേതാക്കളിലൊരാളായിരുന്നു. ഹിന്ദു കൗൺസിൽ ഓഫ് ആസ്ട്രേലിയ മുൻ നേതാവുകൂടിയാണ്. 2014ൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്ട്രേലിയൻ സന്ദർശന പരിപാടികളുടെ മുഖ്യസംഘാടകനായിരുന്നു. സിഡ്നി ട്രെയിൻസിൽ ഡാറ്റ വിഷ്വലൈസേഷൻ കൺസൾട്ടന്റ് ആയി പ്രവർത്തിച്ചിട്ടുള്ള ഇയാൾ എ.ബി.സി, ഫൈസർ തുടങ്ങിയ കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്.

Summary: Balesh Dhankhar, founder of the Australia division of the 'Overseas Friends of BJP', was found guilty of raping five Korean women in Sydney after drugging them

TAGS :

Next Story