Quantcast

'ഒരാളെ ലക്ഷ്യംവെച്ച നിങ്ങൾ അഞ്ച് മാധ്യമപ്രവർത്തകരെ കൊന്നത് ന്യായീകരിക്കാമോ?'; അനസ് അൽ ഷരീഫിന്റെ വധത്തിൽ ഇസ്രായേലിനെ അനുകൂലിച്ച് ബിബിസി റിപ്പോർട്ടർ

കഴിഞ്ഞ രണ്ട് വർഷത്തിനിടെ 200ൽ കൂടുതൽ മാധ്യമപ്രവർത്തകരെയാണ് ഇസ്രായേൽ ഗസ്സയിൽ കൊലപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    13 Aug 2025 5:07 PM IST

The BBC helped kill Anas al-Sharif. Its reporting will kill more journalists
X

ഗസ്സ: അൽ ജസീറ മാധ്യമപ്രവർത്തകൻ അനസ് അൽ ഷരീഫിനെ കൊലപ്പെടുത്തിയതിൽ പടിഞ്ഞാറൻ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി മാധ്യമവിമർശകനും എഴുത്തുകാരനുമായ ജൊനാഥൻ കുക്ക്. അനസിന്റെ മരണത്തെ കുറിച്ച് ഒരു ബിബിസി റിപ്പോർട്ടറായ ജോൺ ഡോണിസൺ പറഞ്ഞത് ''അവിടെ ആനുപാതികതയുടെ ചോദ്യമുണ്ട്. നിങ്ങൾ ഒരാളെ മാത്രം ലക്ഷ്യമിട്ടപ്പോൾ അഞ്ച് പത്രപ്രവർത്തകരെ കൊല്ലുന്നത് ന്യായീകരിക്കാൻ കഴിയുമോ?'' എന്നായിരുന്നു. ഒരു മാധ്യമപ്രവർത്തകന്റെ കൊലപാതകത്തിൽ എങ്ങനെയാണ് ഇത്രയും അസഭ്യമായ പരാമർശം നടത്താൻ കഴിയുന്നതെന്ന് കുക്ക് ചോദിച്ചു.

ഒരാളെ മാത്രം കൊല്ലാൻ ലക്ഷ്യമിട്ടു എന്നത് തന്നെ അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 200ൽ കൂടുതൽ മാധ്യമപ്രവർത്തകരെയാണ് ഇസ്രായേൽ ഗസ്സയിൽ കൊലപ്പെടുത്തിയത്. മാധ്യമങ്ങളെ മുഴുവൻ ഗസ്സയിൽ നിന്ന് മാറ്റി വംശഹത്യയുടെ യാഥാർഥ്യം ലോകത്തിന് മുന്നിലെത്തുന്നത് തടയാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. അൽ ജസീറ റിപ്പോർട്ടർമാരെ ഗസ്സയിൽ നിന്ന് തുടച്ചുനീക്കുന്നതിന്റെ വ്യക്തമായ കാരണം ഇസ്രായേൽ സൈന്യം ഗസ്സയിൽ കൂടുതൽ ക്രൂരതകൾ നടത്താൻ പോകുന്നു എന്നതാണ്.

ജോൺ ഡോണിസൺ അടക്കം ബിബിസിയുടെ അഞ്ച് മാധ്യമപ്രവർത്തകരെയാണ് അവരുടെ താമസസ്ഥലത്ത് ആക്രമണം നടത്തി ഇസ്രായേൽ വധിച്ചതെങ്കിൽ ഇത്തരത്തിലാണോ അവർ റിപ്പോർട്ട് ചെയ്യുകയെന്ന് കുക്ക് ചോദിച്ചു. അന്താരാഷ്ട്ര നിയമം ലംഘിച്ച് ഇസ്രായേൽ അഞ്ച് മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയെന്ന വസ്തുത അടിസ്ഥാനമാക്കിയാവും അപ്പോൾ റിപ്പോർട്ടിങ്. സാധാരണക്കാർക്ക് എതിരായ അത്തരമൊരു ആക്രമണത്തിന് ഒരു ന്യായീകരണവുമില്ലെന്ന് അങ്ങേയറ്റത്തെ രോഷത്തോടെ അവർ പറയും. കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ഹമാസ് സൈനികനാണെന്ന വാദം അവർ അവജ്ഞയോടെ തള്ളുകയാവും ചെയ്യുകയെന്നും കുക്ക് പറഞ്ഞു.

എന്തുകൊണ്ടാണ് റിപ്പോർട്ടിങ്ങിലെ ഈ വൈരുദ്ധ്യമെന്ന് ചോദിച്ചാൽ ഇസ്രായേൽ പ്രൊപഗണ്ടയുടെ ശക്തിയാണിത്. ബിബിസി റിപ്പോർട്ടറായ ജോൺ മോഡിസൺ ഹമാസ് കമാൻഡറാണ് എന്ന് പറയുന്നത് പോലെ തന്നെ അസംബന്ധമാണ് അൽ ജസീറക്ക് വേണ്ടി ജോലി ചെയ്യുന്ന അവാർഡ് ജേതാവായ അനസ് അൽ ഷരീഫ് ഹമാസ് കമാൻഡറാണ് എന്ന ആരോപണവും. എന്നാൽ നൂറുകണക്കിന് സഹപ്രവർത്തകരെ ഇസ്രായേൽ ഒന്നൊന്നായി കൊന്നുതീർത്തപ്പോഴും ധീരമായി വംശഹത്യ റിപ്പോർട്ട് ചെയ്ത അനസ് അൽ ഷരീഫിനെ ഇസ്രായേൽ ഹമാസ് കമാൻഡറായി കാണുന്നത് സ്വാഭാവികമാണെന്നും കുക്ക് പറഞ്ഞു.

TAGS :

Next Story