Quantcast

'ബൈഡന്‍ 2020ല്‍ കൊല്ലപ്പെട്ടു, ഇപ്പോഴുള്ളത് ക്ലോണ്‍'; വിചിത്ര വാദവുമായി ട്രംപ്

ഡെമോക്രാറ്റുകൾക്ക് ഈ വ്യത്യാസം തിരിച്ചറിയാൻ പറ്റില്ലെന്ന് ട്രംപ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    2 Jun 2025 1:47 PM IST

ബൈഡന്‍ 2020ല്‍ കൊല്ലപ്പെട്ടു, ഇപ്പോഴുള്ളത് ക്ലോണ്‍; വിചിത്ര വാദവുമായി ട്രംപ്
X

വാഷിങ്ടൺ: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെതിരെ വിചിത്ര വാദവുമായി ട്രംപ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 2020ൽ യഥാർഥ ബൈഡൻ മരിച്ചുവെന്നും പകരം അദ്ദേഹത്തെ ക്ലോണിംങിലൂടെ പുനർ സൃഷ്ടിക്കുകയായിരുന്നു എന്ന് ട്രംപ് പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ വിചിത്ര വാദം.

'ജോ ബൈഡന്‍ എന്നൊരാളേ ഇല്ല. അദ്ദേഹം 2020ല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ബൈഡന്റെ ക്ലോണ്‍ അപരനും, റോബോട്ടിക് സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ആത്മാവില്ലാത്ത യന്ത്രങ്ങളുമാണ് നിങ്ങള്‍ ഇപ്പോള്‍ കാണുന്നത്'- ട്രംപ് കുറിച്ചു. ഡെമോക്രാറ്റുകൾക്ക് ഈ വ്യത്യാസം തിരിച്ചറിയാൻ പറ്റില്ലെന്നും പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് ട്രംപ് അനുകൂലികള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാൽ പോസ്റ്റിനെതിരെ നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ബൈഡന്റെ ആരോഗ്യം സംബന്ധിച്ച് ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നത് ഇതാദ്യമായല്ല. 2020 മുതല്‍, ബൈഡന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ച് വലതുപക്ഷ ഹാന്‍ഡിലുകള്‍ പലതരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.

2020 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചാണ് ബൈഡന്‍ ഭരണം പിടിച്ചതെന്ന് കഴിഞ്ഞ ദിവസം ട്രംപ് ആരോപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ബൈഡന് കാന്‍സര്‍ സ്ഥിരീകരിച്ചതായുള്ള വാര്‍ത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ വിചിത്ര വാദം.

TAGS :

Next Story