ബിൽ ഗേറ്റ്സിന് റഷ്യൻ സ്ത്രീകളിൽ നിന്ന് ലൈംഗികരോഗം പിടിപെട്ടതായി എപ്‌സ്റ്റീൻ ഫയൽസ്; നാണംകെടുത്താനുള്ള ശ്രമമെന്ന് മറുപടി
അമേരിക്കൻ നീതിന്യായ വകുപ്പ് വെള്ളിയാഴ്ച പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകളിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്

- Published:
1 Feb 2026 8:39 AM IST

ന്യൂയോര്‍ക്ക്: മൈക്രോ സോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്സിന് റഷ്യൻ മോഡലുകളിൽ നിന്ന് ലൈംഗിക രോഗങ്ങൾ ബാധിച്ചിരുന്നുവെന്നും ഭാര്യ മെലിൻഡയ്ക്ക് അവർ അറിയാതെ ആന്റി ബയോട്ടിക്കുകൾ നൽകിയിരുന്നുവെന്നും ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ഫയലിൽ ആരോപണം.
അമേരിക്കൻ നീതിന്യായ വകുപ്പ് വെള്ളിയാഴ്ച പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകളിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. റഷ്യൻ യുവതികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനെത്തുടർന്ന് ഗേറ്റ്‌സിന് ലൈംഗികരോഗം പിടിപെട്ടതായി എപ്‌സ്റ്റീൻ അവകാശപ്പെടുന്നു. ഈ വിവരം മെലിൻഡ അറിയാതിരിക്കാൻ ഗേറ്റ്‌സ്, എപ്‌സ്റ്റീന്റെ സഹായത്തോടെ ആന്റിബയോട്ടിക്കുകൾ കഴിച്ചിരുന്നതായി ആരോപിക്കുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട ഇ-മെയിലുകൾ നശിപ്പിക്കാൻ ഗേറ്റ്‌സ് തന്നോട് ആവശ്യപ്പെട്ടിരുന്നതായും എപ്‌സ്റ്റീൻ കുറിപ്പുകളിൽ അവകാശപ്പെടുന്നു.
അതേസമയം ആരോപണങ്ങള്‍ തള്ളി ബില്‍ ഗേറ്റ്സ് രംഗത്ത് എത്തി. ഗേറ്റ്സിനെ കുടുക്കാനും നാണം കെടുത്താനും എപ്‌സ്റ്റീൻ ശ്രമിച്ചതിൻ്റെ ഭാഗമാണ് ഈ ആരോപണങ്ങളെന്ന് ഗേറ്റ്സിൻ്റെ വക്താവ് പറഞ്ഞു. ഗേറ്റ്‌സുമായി തുടർബന്ധം നിലനിർത്താൻ സാധിക്കാത്തതിലുള്ള എപ്‌സ്റ്റീന്റെ നിരാശയാണ് ഇത്തരം കള്ളക്കഥകൾക്ക് പിന്നിലെന്നും അദ്ദേഹത്തെ ചതിയിൽപ്പെടുത്താനും അപകീർത്തിപ്പെടുത്താനുമാണ് എപ്‌സ്റ്റീൻ ശ്രമിച്ചതെന്നും ഗേറ്റ്‌സിന്റെ ഓഫീസ് വ്യക്തമാക്കി.
Adjust Story Font
16
