Quantcast

റഷ്യൻ ബന്ധമുള്ള എല്ലാ കപ്പലുകൾക്കും വിലക്കേർപ്പെടുത്തി ബ്രിട്ടൻ

റഷ്യക്കുമേലുള്ള ഉപരോധം ഒട്ടുമിക്ക പാശ്ചാത്യ രാജ്യങ്ങളും ഏറ്റെടുത്തിരിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2022-03-02 06:32:26.0

Published:

2 March 2022 6:22 AM GMT

റഷ്യൻ ബന്ധമുള്ള എല്ലാ കപ്പലുകൾക്കും വിലക്കേർപ്പെടുത്തി ബ്രിട്ടൻ
X

യുക്രൈനിൽ റഷ്യൻ ആക്രമണം അതിതീവ്രമായ സാഹചര്യത്തിൽ റഷ്യൻ ബന്ധമുള്ള എല്ലാ കപ്പലുകൾക്കും തങ്ങളുടെ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി ബ്രിട്ടൻ. സമാനമായ രീതിയിൽ റഷ്യയ്‌ക്കെതിരെ മറ്റു രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തണമെന്ന് ബ്രിട്ടീഷ് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്‌സ് ആവശ്യപ്പെട്ടു. ഇത്തരത്തിൽ ഉപരോധം ഏർപ്പെടുത്തുന്ന ആദ്യ രാജ്യമായി ബ്രിട്ടൻ മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

റഷ്യക്കുമേലുള്ള ഉപരോധം ഒട്ടുമിക്ക പാശ്ചാത്യ രാജ്യങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. സർവ്വ മേഖലകളിലേക്കും ഉപരോധം വ്യാപിച്ചുവെന്നതും മറ്റൊരു പ്രത്യേകതയാണ്. അതേസമയം രണ്ടാം ഘട്ട സമാധാന ചർച്ചയ്ക്ക് മുന്നോടിയായി റഷ്യ ബോംബാക്രമണം അവസാനിപ്പിക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി അഭ്യർത്ഥിച്ചു. റഷ്യൻ വ്യോമസേനയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ നാറ്റോ അംഗങ്ങളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. പ്രതിരോധ നടപടി മാത്രമാണ് ആഗ്രഹിക്കുന്നതെന്നും നാറ്റോ അംഗങ്ങളെ റഷ്യയുമായുള്ള യുദ്ധത്തിലേക്ക് വലിച്ചിടാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും സെലൻസ്‌കി വ്യക്തമാക്കി.

റഷ്യൻ സേന ആക്രമണം കടുപ്പിക്കുമ്പോൾ രാജ്യ തലസ്ഥാനം വിടാനുള്ള ഓഫറുകൾ നിരസിച്ചിരിക്കുകയാണ് സെലൻസ്‌കി. യുക്രൈനിന് നാറ്റോയിൽ അംഗത്വം നൽകിയില്ലെങ്കിൽ നിയമപരമായ സുരക്ഷാ ഗ്യാരണ്ടി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 'ബോംബാക്രമണം നിർത്തി ചർച്ചാ മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കാം' സെലൻസ്‌കി റഷ്യയോട് ആവശ്യപ്പെട്ടു.യുക്രൈനിന്റെ കിഴക്കൻ നഗരമായ ഖാർകിവിന്റെ ഹൃദയഭാഗത്താണ് കഴിഞ്ഞ ദിവസം മിസൈലുകൾ പതിച്ചത്. അതേസമയം യുക്രൈനിന് നാറ്റോ അംഗരാജ്യങ്ങൾ പ്രതിരോധത്തിനാവശ്യമായ ആയുധങ്ങൾ കൈമാറിയിട്ടുണ്ട്. റഷ്യയ്ക്ക് ഇതുവരെ യുക്രൈനിന്റെ തന്ത്രപ്രധാനമായ നഗരങ്ങൾ പിടിച്ചെടുക്കാനോ വലിയ നേട്ടമുണ്ടാക്കാനോ സാധിച്ചിട്ടില്ലെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നു.

'യുദ്ധം എല്ലാ ദിവസവും നടക്കുന്നുണ്ട്, ഞങ്ങൾക്ക് എല്ലാ ദിവസവും സഹായം ആവശ്യമാണ്,സംവാദത്തിന് അധികം സമയമില്ല', സെലൻസ്‌കി വ്യക്തമാക്കി. റഷ്യൻ അധിനിവേശത്തിനെതിരെ തന്റെ ജനങ്ങളെ അണിനിരത്താൻ സെലൻസ്‌കി കിയവിൽ തന്നെ തുടരുകയാണ്. എന്റെ ഉത്തരവാദിത്തങ്ങൾ ഞാൻ കൃത്യമായി നിർവഹിക്കുന്നു, രണ്ട് ദിവസമായി ഞാനെന്റെ മക്കളെ കണ്ടിട്ടില്ല', സെലൻസ്‌കി വികാരാധീനനായി പറഞ്ഞു.

TAGS :

Next Story