Quantcast

ലണ്ടനിൽ ​റെയിൽവേ സ്​റ്റേഷന്‍റെ പേര്​ ബംഗാളിയിൽ എഴുതിയതിനെതിരെ ബ്രിട്ടീഷ്​ എംപി

എംപിക്ക്​ പിന്തുണയുമായി ഇലോൺ മസ്ക്​

MediaOne Logo

Web Desk

  • Published:

    10 Feb 2025 1:27 PM IST

ലണ്ടനിൽ ​റെയിൽവേ സ്​റ്റേഷന്‍റെ പേര്​ ബംഗാളിയിൽ എഴുതിയതിനെതിരെ ബ്രിട്ടീഷ്​ എംപി
X

ലണ്ടൻ: റെയിൽവേ സ്​റ്റേഷന്‍റെ പേര് ഇംഗ്ലീഷിന്​ പുറമെ​ ബംഗാളിയിലും എഴുതിയതിനെതിരെ രംഗത്തുവന്ന ബ്രിട്ടീഷ്​ എംപിയെ പിന്തുണച്ച്​ ടെസ്​ല സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്​ക്​. ലണ്ടനിലെ വൈറ്റ്​ചാപ്പൽ സ്​റ്റേഷന്‍റെ പേരാണ്​ ബംഗാളിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്​. ഇതിനെതിരെയാണ്​ ബ്രിട്ടീഷ്​ എംപി റൂപർട്ട്​ ലവ്​ രംഗത്തുവന്നത്​​.

‘ഇത്​ ലണ്ടനാണ്​. സ്​റ്റേഷന്‍റെ പേര്​ ഇംഗ്ലീഷിൽ മാത്രമായിരിക്കണം’ -റൂപർട്ട്​ ലവ്​ ‘എക്സി’ൽ കുറിച്ചു​. ഈ ട്വീറ്റിനോട്​ പ്രതികരിച്ചുകൊണ്ട്​ ഇലോൺ മസ്ക്​ ‘അതെ’ എന്ന്​ മറുപടി നൽകുകയായിരുന്നു. വലതുപക്ഷ പാർട്ടിയായ റിഫോം യുകെയുടെ എംപിയാണ്​ റൂപർട്ട്​.

2022ലാണ്​ വൈറ്റ്​ചാപ്പൽ സ്​റ്റേഷനിൽ ബംഗാളിയിലുള്ള ബോർഡ്​ സ്ഥാപിക്കുന്നത്​. ഈസ്റ്റ്​ ലണ്ടനിലെ ബംഗ്ലാദേശി സമൂഹത്തിന്‍റെ സംഭാവനകൾക്ക്​ ആദരമർപ്പിച്ചുകൊണ്ടാണ്​ ബോർഡ്​ സ്ഥാപിച്ചിട്ടുള്ളത്​. ബ്രിട്ടനിൽ ഏറ്റവുമധികം ബംഗ്ലാദേശി സമൂഹം താമസിക്കുന്ന പ്രദേശമാണിവിടം.

ബംഗാളിയിൽ ബോർഡ്​ സ്ഥാപിച്ചതിനെ സ്വാഗതം ചെയ്തുകൊണ്ട്​​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയടക്കമുള്ളവർ രംഗത്തുവന്നിരുന്നു. ഇത്​ നമ്മുടെ സംസ്കാരത്തിന്‍റെയും പൈതൃകത്തിന്‍റെയും വിജയമാണെന്ന്​ മമത ട്വീറ്റ്​ ചെയ്യുകയുണ്ടായി.

അതേസമയം, ബംഗാളി ബോർഡിനെതിരായ റൂപർട്ടിന്‍റെ ട്വീറ്റിനോട്​ അനുകൂലമായും പ്രതികൂലമായും നിരവധി പേരാണ്​ പ്രതികരിച്ചിട്ടുള്ളത്​. ‘നമ്മുടെ ദേശീയ സ്വത്വത്തിനും ഭാഷയ്ക്കും വേണ്ടി നിലകൊള്ളേണ്ട സമയമാണിത്. നമ്മുടെ സ്വന്തം ചെലവിൽ മറ്റു സംസ്കാരങ്ങളിലേക്ക് നാം​ പോകരുത്, അത് സാമാന്യബുദ്ധി മാത്രമാണ്. നന്നായി പറഞ്ഞു, ഈ വിഡ്ഢിത്തത്തിനെതിരെ സംസാരിക്കുന്നത് തുടരുക’ -എന്ന്​ ​ഒരാൾ റൂപർട്ടിനെ അനുകൂലിച്ചുകൊണ്ട്​ പ്രതികരിച്ചു.

‘ഞാൻ നിങ്ങളുടെ വികാരത്തെ മാനിക്കുന്നു. പക്ഷെ, നിങ്ങൾ ടോക്കിയോ അല്ലെങ്കിൽ ഷാങ്​ഹായ്​ സന്ദർശിക്കുന്നത്​ സങ്കൽപ്പിക്കുക, അവിടെ ഒരു അടയാളം പോലും ഇംഗ്ലീഷിൽ എഴുതിയിട്ടില്ലേ?’ -മറ്റൊരാൾ റൂപർട്ടിനെ എതിർത്തുകൊണ്ട്​ പ്രതികരിച്ചു.

TAGS :

Next Story