Quantcast

ഇസ്രായേൽ ബഹിഷ്​കരണാഹ്വാനം; നിലപാട്​ കടുപ്പിച്ച്​ അമേരിക്ക

ജൂതരാഷ്​ട്ര ബഹിഷ്​കരണവുമായി രംഗത്തുള്ളവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനാണ്​ യു.എസ്​ നീക്കം

MediaOne Logo

Web Desk

  • Published:

    8 Oct 2022 6:01 PM GMT

ഇസ്രായേൽ ബഹിഷ്​കരണാഹ്വാനം; നിലപാട്​ കടുപ്പിച്ച്​ അമേരിക്ക
X

അറബ്​ രാജ്യങ്ങളുടെ ഇസ്രായേൽ ബഹിഷ്​കരണാഹ്വാനത്തിന്​ തടയിടാൻ നിയമം കർശനമാക്കി അമേരിക്ക. ജൂതരാഷ്​ട്ര ബഹിഷ്​കരണവുമായി രംഗത്തുള്ളവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനാണ്​ യു.എസ്​ നീക്കം. ഇസ്രായേലുമായി നയതന്ത്ര ബന്ധം പുലർത്താൻ ചില അറബ്​ രാജ്യങ്ങൾ തീരുമാനിച്ചിരിക്കെ, മറ്റുള്ളവർക്കു മേലുള്ള സമ്മർദ തന്ത്രമെന്ന നിലയിലാണ്​ അമേരിക്കയുടെ പുതിയ നടപടിയെന്നാണ്​ വിലയിരുത്തൽ

ഇസ്രായേലിനെയും ഇസ്രായേൽ കമ്പനികളെയും ബഹിഷ്​കരിക്കാനുള്ള തീരുമാനം അറുപതുകൾ മുതൽ മിക്ക അറബ്​ രാജ്യങ്ങളും കൈക്കൊണ്ടതാണ്​. അറബ്​ ലീഗ്​ കൂട്ടായ്​മയുടെ ​പ്രഖ്യാപിത നിലപാട്​ കൂടിയാണിത്​. ഫലസ്​തീൻ ജനതയെ കൂട്ടക്കുരുതി നടത്തിയ ഘട്ടങ്ങളിൽ അറബ്​, മുസ്​ലിം ലോകം ഏറ്റവും മികച്ച പ്രതിരോധമായി ബഹിഷ്​കരണത്തെ ഉപയോഗിച്ചിരുന്നു. ഇസ്രായേലിനെയും ആ രാജ്യവുമായി ബന്ധപ്പെട്ട സ്​ഥാപനങ്ങളെയും ബഹിഷ്​കരിക്കാൻ ആർക്കും സാധിക്കാത്തവിധം നടപടി കടുപ്പിക്കുമെന്ന്​ യു.എസ്​ കയറ്റുമതിയുമായി ബന്ധപ്പെട്ട ​വാണിജ്യവിഭാഗം അസി. സെക്രട്ടറി മാത്യു ആക്​സൽ റോഡ്​ പറഞ്ഞു.

അമേരിക്കയിലെ ജൂതസമിതിക്കു മുമ്പാകെയാണ്​ അദ്ദേഹം ഈ ഉറപ്പ്​ നൽകിയത്​. അമേരിക്കയുമായി ഇടപാടുള്ള അറബ്​ കമ്പനികളുടെ വിദേശ വ്യാപാരത്തിനു മേൽ നടപടി സ്വീകരിക്കുമെന്നും മാത്യു ആക്​സൽറോഡ്​ പറഞ്ഞു. 1970 മുതൽ അമേരിക്കയിൽ നിലവിലുള്ള നിയമമാണി​തെന്നും വാണിജ്യ മന്ത്രാലയം പറഞ്ഞു. അബ്രഹാം കരാറിനെ തുടർന്ന്​ നാല്​ അറബ്​ രാജ്യങ്ങൾ ഇസ്രായേലുമായി കൈകോർത്ത സാഹചര്യത്തിൽ മറ്റുള്ളവരും നിലപാട്​ പുന:പരിശോധിക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ യു.എസ്​ വാണിജ്യ വിഭാഗം ചൂണ്ടിക്കാട്ടി.

യു.എസ്​ നിലപാടിനെ പിന്തുണച്ച്​ ഇസ്രായേൽ രംഗത്തുവന്നു. ആധുനിക ലോകത്ത്​ വിലക്കുകളും ബഹിഷ്​കരണവും അംഗീകരിക്കാനാവില്ല. ​ സയണിസ്​റ്റ് ​വിരുദ്ധ വികാരം പടർത്താനുള്ള ചില രാജ്യങ്ങളുടെ നീക്കം പ്രതിരോധിക്കാൻ അമേരിക്കയുടെ കർശക്കശ നിലപാട്​ ഗുണം ചെയ്യുമെന്നും ഇസ്രായേൽ പ്രതികരിച്ചു.


TAGS :

Next Story