Quantcast

കൈമാറുന്ന ബന്ദികളുടെ പട്ടിക നൽകണമെന്ന് നെതന്യാഹു; ഗസ്സയിൽ വെടിനിർത്തൽ വൈകും

സാ​ങ്കേതിക കാരണങ്ങളാലാണ് പട്ടിക കൈമാറാൻ വൈകുന്നതെന്ന് ഹമാസ്

MediaOne Logo

Web Desk

  • Published:

    19 Jan 2025 12:25 PM IST

netanyahu
X

തെൽ അവീവ്: ഞായറാഴ്ച കൈമാറുന്ന ബന്ദികളുടെ വിവരങ്ങൾ നൽകാതെ വെടിനിർത്തൽ നടപ്പാക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അതേസമയം, സാ​ങ്കേതിക കാരണങ്ങളാലാണ് പട്ടിക കൈമാറാൻ വൈകുന്നതെന്ന് ഹമാസ് അറിയിച്ചു. കരാറിലെ വ്യവസ്ഥകൾ പാലിക്കുമെന്നും അവർ വ്യക്തമാക്കി.

വെടിനിർത്തൽ കരാർ പ്രകാരം കൈമാറുന്ന ബന്ദികളുടെ പേര് 24 മണിക്കൂർ മുമ്പ് നൽകണമെന്നാണ്. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 8.30ന് കരാർ പ്രാബല്യത്തിൽ വരു​മെന്നാണ് ഖത്തർ അറിയിച്ചിട്ടുള്ളത്. അതാണിപ്പോൾ വൈകുന്നത്. മൂന്ന് ബന്ദികളെയാണ് ഞായറാഴ്ച കൈമാറുക. ഇവരുടെ പേര് വിവരങ്ങളാണ് ഹമാസ് നൽകാത്തത്.

അതേസമയം, ഹമാസ് കരാർ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നും ഗസ്സയിൽ ആക്രമണം തുടരുമെന്നും ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹഗേരി പറഞ്ഞു.

TAGS :

Next Story