Quantcast

ഒടുവിൽ വെടിനിർത്തൽ; സ്ഥിരീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു

ഇന്നലെ രാത്രി ഇറാൻ ഖത്തറിലെ യുഎസ് സൈനിക താവളം ആക്രമിച്ചതിന് പിന്നാലെയാണ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-06-24 08:42:34.0

Published:

24 Jun 2025 12:32 PM IST

ഒടുവിൽ വെടിനിർത്തൽ; സ്ഥിരീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു
X

തെൽ അവിവ്: പശ്ചിമേഷ്യയിലെ ആശങ്കൾക്കൊടുവിൽ വെടിനിർത്തൽ അംഗീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്നലെ രാത്രി ഇറാൻ ഖത്തറിലെ യുഎസ് സൈനിക താവളം ആക്രമിച്ചതിന് പിന്നാലെയാണ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഖത്തർ അടക്കമുള്ള ഗൾഫ് പ്രതിനിധികളുടെ നേതൃത്വത്തിലാണ് വെടിനിർത്തൽ ചർച്ച നടന്നതെന്നും ട്രംപ് പറഞ്ഞു.

ഇന്ന് രാവിലെ ഇസ്രായേലിൽ ഇറാൻ ആക്രമണത്തിൽ ആറുപേർ മരണപ്പെട്ട സാഹചര്യത്തിൽ ഉപാധിരഹിതമായാണ് നെതന്യാഹു വെടിനിർത്തൽ അംഗീകരിച്ചിരിക്കുന്നത്. അവസാന ദിവസം ഒന്നും നേടാതെ വെടിനിർത്തൽ അംഗീകരിക്കേണ്ടി വരുന്നത് ഇസ്രയേലിനെ സംബന്ധിച്ചെടുത്തോളം കനത്ത തിരിച്ചടിയാണ്.

അതേസമയം, വെടിനിർത്തൽ ഇറാനോട് കീഴടങ്ങിയതിന് തുല്യമെന്ന് നെതന്യാഹുവിന്റെ പാർട്ടി പ്രതികരിച്ചു. ഇസ്രായേലിനെതിരെ ഇറാൻ കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും ലിക്വിദ് പാർട്ടി. ഇറാനെ തോൽപ്പിക്കാതെ കരാറിലെത്തിയത് ശരിയായില്ലെന്നും വിമർശനം.

TAGS :

Next Story