'ഗസ്സയിൽ വെടിനിർത്തൽ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ തടയണം'; അമേരിക്കയ്ക്ക് മുന്നിൽ ആവശ്യവുമായി മധ്യസ്ഥ രാജ്യങ്ങൾ
അവസാന ബന്ദിയുടെ മൃതദേഹം കൈമാറുന്നത് വരേയും രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച ആരംഭിക്കില്ലെന്ന നിലപാടില്‍ ഉറച്ചാണ് ഇസ്രായേലും അമേരിക്കയും

ഗസ്സ സിറ്റി: ഗസ്സയില്‍ വെടിനിര്‍ത്തല്‍ രണ്ടാംഘട്ട ചര്‍ച്ച വഴിമുട്ടിയതോടെ പ്രതിസന്ധി മറികടക്കാന്‍ മധ്യസ്ഥ രാജ്യങ്ങള്‍ രംഗത്ത്. വെടിനിര്‍ത്തല്‍ അട്ടിമറിക്കാനുള്ള നീക്കം തടയണമെന്ന് അമേരിക്കയോട് മധ്യസ്ഥരാജ്യങ്ങള്‍ആവശ്യപ്പെട്ടു. അതിശൈത്യം മൂലം ഗസ്സയില്‍ ഒരു കുഞ്ഞ് കൂടി മരിച്ചു. ഗസ്സ സിറ്റിയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്ക്. അധിനിവിഷ്ട വെസ്റ്റ് ബാങ്ക് സന്ദര്‍ശിക്കാന്‍ കനഡ സംഘത്തിന് ഇസ്രായേല്‍ അനുമതി നല്‍കിയില്ല.
അവസാന ബന്ദിയുടെ മൃതദേഹം കൈമാറുന്നത് വരെയ്ക്കും രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച ആരംഭിക്കില്ലെന്ന നിലപാടില്‍ ഉറച്ചാണ് ഇസ്രായേലും അമേരിക്കയും. ഒക്ടോബര്‍ പത്തിന് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കാനും അട്ടിമറിക്കാനും ഇസ്രയേല്‍ ആസൂത്രിത നീക്കം തുടരുകയാണ്.
മൃതദേഹത്തിനായുള്ള തെരച്ചില്‍ ഹമാസും റെഡ്‌ക്രോസ് സംഘവും ഊര്‍ജിതമാക്കി. ഏതു സമയവും ഗസ്സയില്‍ ഇസ്രായേല്‍ യുദ്ധം പുനരാരംഭച്ചേക്കുമെന്ന ആശങ്കയും ശക്തമാണ്. എന്നാല്‍ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച ഉടന്‍ ആരംഭിക്കണമെന്നും ഗസ്സയിലേക്ക് സഹായം അനുവദിക്കണമെന്നും ഖത്തര്‍ പ്രധാനമന്ത്രി, യുഎസ് സ്റ്റേറ്റ്, സെക്രട്ടറി മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ ജാസിം ആല്‍ഥാനി അമേരിക്കയോട് ആവശ്യപ്പെട്ടു. വാഷിങ്ടണില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി നടത്തിയ ചര്‍ച്ചയിലാണ് മധ്യസ്ഥ രാജ്യം കൂടിയായ ഖത്തറിന്റെ അഭ്യര്‍ഥന. അന്തര്‍ദേശീയ സൈന്യത്തെ ഗസ്സയില്‍ വിന്യസിക്കുന്ന കാര്യവും ചര്‍ച്ചയായെന്ന് ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
ഗസ്സവെടിനിര്‍ത്തല്‍ പൂര്‍ണതയിലേക്ക് കൊണ്ടുപോകാന്‍ എല്ലാവരും തയാറാകണമെന്ന് ഈജിപ്തും തുര്‍ക്കിയും നിര്‍ദേശിച്ചു. അതിനിടെ, അതിശൈത്യം ഗസ്സയില്‍ ഒരു കുഞ്ഞിന്റെ കൂടി ജീവനെടുത്തു. ഗസ്സ സിറ്റിയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 11പേര്‍ക്ക് പരിക്കേറ്റു.അധിനിവിഷ്ട വെസ്റ്റ്ബാങ്ക് സന്ദർശിക്കുന്നതിൽനിന്ന് ആറ് പാർലമെന്റ് അംഗങ്ങളടങ്ങിയ കാനഡ പ്രതിനിധിസംഘത്തിന് ഇസ്രായേൽ വിലക്കേർപ്പെടുത്തി. തങ്ങൾ ഭീകര സംഘടനയായി മുദ്രകുത്തിയ ഫലസ്തീൻ അനുകൂല ഇസ്ലാമിക് റിലീഫ് വേൾഡ് വൈഡ് എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് സംഘത്തിലുള്ളതെന്ന് പറഞ്ഞാണ് ഇസ്രായേൽ വിലക്ക്.
Adjust Story Font
16

