കൂറ്റൻ പെരുമ്പാമ്പിനെ കളിപ്പാട്ടമാക്കി കുട്ടികൾ; പാമ്പിന്റെ മുകളിലിരുന്നും നിരങ്ങിയിറങ്ങിയും അഭ്യാസം
കളിസ്ഥലങ്ങളിലെ റൈഡുകളിൽ കളിക്കുന്നതുപോലെ കുട്ടികൾ ഭീമൻ പാമ്പിന് മുകളിലൂടെ തെന്നിമാറുന്നതും ഓടിക്കളിക്കുന്നതും കാണാം

ജക്കാർത്ത: കൂറ്റൻ പാമ്പിന് മുകളിലിരുന്നും നിരങ്ങിയിറങ്ങിയും കളിക്കുന്ന കുട്ടികളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഇന്തോനേഷ്യയിൽ നിന്നാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയിൽ, കളിസ്ഥലങ്ങളിലെ റൈഡുകളിൽ കളിക്കുന്നതുപോലെ കുട്ടികൾ ഭീമൻ പാമ്പിന് മുകളിലൂടെ തെന്നിമാറുന്നതും ഓടിക്കളിക്കുന്നതും കാണാം.
വിഷമില്ലാത്ത ഇനമാണെങ്കിലും മനുഷ്യരെ വരിഞ്ഞുമുറുക്കി വിഴുങ്ങാൻ ശേഷിയുള്ള 'റെറ്റിക്യുലേറ്റഡ് പൈത്തൺ' വിഭാഗത്തിൽപ്പെട്ട പാമ്പാണിതെന്നാണ് പ്രാഥമിക നിഗമനം. ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നാണ് ഈ ഇനം.
കുട്ടികൾ അപകടകരമായ രീതിയിൽ പാമ്പിനൊപ്പം ഇടപഴകുമ്പോഴും സമീപത്തുണ്ടായിരുന്ന മുതിർന്നവർ യാതൊരു ആശങ്കയുമില്ലാതെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതാണ് വിഡിയോയിൽ കാണുന്നത്.
Unusual footage from Indonesia shows a group of children using an enormous snake as a playground slide. The children are seen sliding down its body, sitting on top of it and running around the reptile. https://t.co/Ejs1RK7Non
— Radar Africa (@radarafricacom) November 10, 2026
Adjust Story Font
16

