Quantcast

'ചൈന ഇന്ത്യയോടൊപ്പം ഉറച്ചുനില്‍ക്കുന്നു'; അമേരിക്കയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചൈനീസ് അംബാസഡര്‍

സ്വതന്ത്ര വ്യാപാരത്തിനായി നിലനിന്നിരുന്ന യു.എസ് ഇപ്പോള്‍ താരിഫുകളെ വിലപേശല്‍ ഉപാധിയായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-08-22 04:36:29.0

Published:

22 Aug 2025 7:27 AM IST

ചൈന ഇന്ത്യയോടൊപ്പം ഉറച്ചുനില്‍ക്കുന്നു; അമേരിക്കയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചൈനീസ് അംബാസഡര്‍
X

ന്യൂഡല്‍ഹി: അമേരിക്കയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷൂ ഫെയ്‌ഹോങ്. സ്വതന്ത്ര വ്യാപാരത്തിനായി നിലനിന്നിരുന്ന യു.എസ് ഇപ്പോള്‍ താരിഫുകളെ വിലപേശല്‍ ഉപാധിയായി ഉപയോഗിക്കുകയാണെന്നും ഷൂ ഫെയ്‌ഹോങ് കുറ്റപ്പെടുത്തി. ചിന്തന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം

താരിഫ് കുത്തനെ ഉയര്‍ത്തിയ ട്രംപിനറെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് ഇന്ത്യയിലെ ചൈനീസ് അബാസിഡര്‍ വിമര്‍ശിച്ചത്. ചൈന ഇന്ത്യയോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും ഇരുരാജ്യങ്ങളും ഏഷ്യയിലെ സാമ്പത്തിക വളര്‍ച്ചയുടെ ഇരട്ട എഞ്ചിനുകളാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യയില്‍ 50% വരെ താരിഫ് യുഎസ് ചുമത്തി. കൂടുതല്‍ ചുമത്തുമെന്നും ഭീഷണിയുണ്ട്. ചൈന ഇതിനെ ശക്തമായി എതിര്‍ക്കുന്നു. കാരണം നിശ്ശബ്ദത ഗുണ്ടയെ കൂടുതല്‍ ധൈര്യശാലിയാക്കുകയേയുള്ളൂവെന്നായിരുന്നു ഷൂ ഫെയ്‌ഹോങ്‌ന്റെ പ്രതികരണം.

എല്ലാ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെയും ചൈനീസ് വിപണിയിലേക്ക് സ്വാഗതം ചെയ്യുന്നെന്നും ഇരു രാജ്യങ്ങളും തന്ത്രപരമായ പരസ്പര വിശ്വാസം വര്‍ധിപ്പിക്കുകയും പരസ്പര സംശയം ഒഴിവാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story