Quantcast

നായയെന്നു കരുതി വളർത്തി; കരടിയാണെന്ന് തിരിച്ചറിഞ്ഞത് രണ്ട് വർഷത്തിന് ശേഷം

നന്നായി ഭക്ഷണം കഴിക്കുമായിരുന്ന കരടിയുടെ പ്രധാന ഭക്ഷണം ഒരു പെട്ടി പഴങ്ങളും രണ്ട് ബക്കറ്റ് നൂഡിൽസുമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-03 13:09:25.0

Published:

3 March 2023 11:38 AM GMT

Bear, china,world news
X

നായയെന്ന് കരുതി വളർത്തിയ മൃഗം കരടിയാണെന്ന് തിരിച്ചറിഞ്ഞത് രണ്ട് വർഷത്തിന് ശേഷം. ചൈനയിലെ യോന്നാൻ പ്രവശ്യയിലെ സു യൻ എന്നയാളുടെ വീട്ടിലാണ് ഈ സംഭവം. 2016ലാണ് സു യൻ ഒരു ടിബറ്റൻ നായക്കുട്ടിയെ വാങ്ങുന്നത്. രണ്ടുവർഷത്തോളം അതിനെ നല്ല രീതിയിൽ പരിചരിച്ചു. എന്നാൽ പിന്നീട് ഇതിന്റെ വളർച്ചയിലെ വ്യത്യാസങ്ങൾ വീട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു.

നന്നായി ഭക്ഷണം കഴിക്കുമായിരുന്ന കരടിയുടെ പ്രധാന ഭക്ഷണം ഒരു പെട്ടി പഴങ്ങളും രണ്ട് ബക്കറ്റ് നൂഡിൽസുമായിരുന്നു. ഇതാണ് തങ്ങളിൽ സംശയം ജനിപ്പിച്ചതെന്ന് വീട്ടുകാർ പറയുന്നു. കരടിയാണെന്ന് സംശയം തോന്നിയതോടെ ഇവർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് അധികൃതർ സ്ഥലത്തെത്തുകയും കരടിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്.

182 കിലോ തൂക്കവും മൂന്നടി ഉയരവുമാണ് കരടിക്കുള്ളത്. ഹിമാലയൻ കരടി അല്ലെങ്കിൽ ചന്ദ്രക്കരടി എന്നെല്ലാമാണ് ഇത് അറിയപ്പെടുന്നത്. അതേസമയം കറുപ്പ് നിറത്തോടു കൂടിയ ടിബറ്റൻ നായകൾ ഏകദേശം കറുത്ത കരടിയോട് സാമ്യമുള്ളവയാണ്. ഇവയ്ക്ക 69 കിലോയോളം തൂക്കം വരും. ഈ വിചിത്ര കഥ 2018-ൽ ഇൻഡിപെൻഡന്റ് ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇപ്പോൾ ഇത് വീണ്ടും വൈറലായിരിക്കുകയാണ്.

TAGS :

Next Story